Kerala

ഈ സർക്കാർ ആർക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് ജനങ്ങൾക്ക് മനസിലായിട്ടില്ല, മനസിലായി വരുമ്പോഴേക്കും സർക്കാരിൻ്റെ കാലാവധി കഴിയും. മോൻസ് ജോസഫ് എം.എൽ.എ

Posted on

പാലാ: ഈ സർക്കാർ ജനങ്ങൾക്ക് ഒരു ഗുണവും ചെയ്യുന്നില്ല. ഓണക്കാലത്തു പോലും കലവറ ശൂന്യമാണ്.ഈ സർക്കാർ ആർക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് ജനങ്ങൾക്ക് അറിയില്ല ,ജനങ്ങൾ അറിഞ്ഞ് വരുമ്പോഴേക്കും ഈ സർക്കാരിൻ്റെ കാലാവധി കഴിയുകയും ചെയ്യുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മിനി സിവിൽ സ്റ്റേഷൻ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോൻസ് ജോസഫ് എം.എൽ.എ.

നിയമസഭയിൽ പോലും എന്തേലും ചോദിച്ചാൽ ദാർഷ്ട്യം നിറഞ്ഞ മറുപടിയാണ് മുഖ്യമന്ത്രിക്കുള്ളത്.ഹേമ കമ്മീഷൻ റിപ്പോർട്ടിനോടുള്ള പ്രതികരണത്തിൽ പോലും ദാർഷ്ട്യമാണുള്ളതെന്നു മോൻസ് ജോസഫ് എം എൽ എ കൂട്ടിച്ചേർത്തു .

നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് അധ്യക്ഷം വഹിച്ച യോഗത്തിൽ ജോയി എബ്രഹാം (മുൻ എം പി)മുഖ്യ പ്രഭാഷണം നടത്തി .ജില്ലാ പ്രസിഡണ്ട് അഡ്വ ജെയ്‌സൺ ജോസഫ് ഒഴുകയിൽ;കുര്യാക്കോസ് പടവൻ;മൈക്കിൾ പുല്ലുമാക്കൽ ; തങ്കച്ചൻ മണ്ണൂശ്ശേരിൽ;ബാബു മുകാല;ആന്റണി ഞാവള്ളിൽ;രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ മത്തച്ചൻ ;കൗൺസിലർ സിജി ടോണി; ഷിബു പൂവേലി ,ഡിജു സെബാസ്ററ്യൻ, രാജൻ കുളങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.കേരളാ കോൺഗ്രസ് നിയോജക മണ്ഡലം ചാർജ് സെക്രട്ടറി അഡ്വ ജോബി കുട്ടിക്കാട്ട് സ്വാഗതവും .കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ ചാർജ് സെക്രട്ടറി സന്തോഷ് കാവുകാട്ട് നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version