Kerala

അലിഞ്ഞില്ലാതായി വ്യത്യസ്ത ഭാഷകൾ സഹോദരസ്‌നേഹത്തിൽ ഒരുമിച്ച് അംഗങ്ങൾ:കരുത്തിൽ ഒന്നായി മാറി

പാലാ: ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വിവിധ ഭാഷകൾ സംസാരിച്ചെത്തിയവർ സഹോദരസ്‌നേഹത്തിന്റെ കരുത്തിൽ ഒന്നായി മാറി. മലയാളവും ഇംഗ്ലീഷും ഹിന്ദിയും തെലുങ്കും ജർമ്മനുമൊക്കെ സംസാരിച്ചത് സ്‌നേഹത്തിന്റെ ഭാഷകളിലായിരുന്നു.

വിവിധഭാഷകളെ മറികടക്കാനായി ഇംഗ്ലീഷിനും മലയാളത്തിനും പ്രാധാന്യം നൽകിയായിരുന്നു പ്രഭാഷണങ്ങളേറെയും. തിരുകർമ്മങ്ങളിലെ ഗീതങ്ങൾ പലഭാഷകളിൽ മുഴങ്ങിയത് അംഗങ്ങൾക്കൊല്ലാം ഏറെ ഹൃദ്യമായി. നിർദ്ദേശങ്ങളെല്ലാം വ്യത്യസ്തഭാഷകളിൽ സമ്മാനിക്കാനായത് സംഘാടകമികവും വിളിച്ചറിയിച്ചു.

മലയാളത്തിന് പിന്നാലെ ഇംഗ്ലീഷും ഹിന്ദിയും തെലുങ്കും മാറിമാറി ഉപയോഗിച്ച് അനൗൺസ്‌മെന്റ് വേദിയിൽ ഫാ. ജോർജ് കാരാംവേലി ശ്രദ്ധനേടി. മേലുകാവുമറ്റം സെന്റ് തോമസ് പള്ളി വികാരിയായ ഫാ. ജോർജ് കാരാംവേലി രാജ്യത്തെ വിവിധസംസ്ഥാനങ്ങളിലെ സേവനത്തിലൂടെയാണ് വ്യത്യസ്തഭാഷകളിൽ പ്രാവീണ്യം നേടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top