Kerala

പാരിസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് ആറാം മെഡൽ; പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് അമൻ സെഹ്റാവത് വെങ്കലം നേടിയത്

Posted on

 

പാരിസ്: പാരിസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് ആറാം മെഡൽ. പുരുഷ വിഭാഗം 57 കിലോഗ്രാം (ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പോർട്ടറിക്കോ താരത്തിനെതിരെ അമൻ സെഹ്‌റാവത് വിജയിച്ചതോടെയാണ്  വെങ്കല മെഡൽ നേടിയത് .

ഗംഭീര ആധിപത്യത്തോടെ 13-5നാണ് അമൻ്റെ വിജയം. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർപ്പൻ വിജയങ്ങളോടെ മുന്നേറിയ അമൻ, സെമിയിൽ തോറ്റതോടെയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്..നേരത്തെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗുച്ചിയാണ് 21കാരനായ അമനെ തോൽപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version