Kerala

കർഷകരില്ലാതെ നാടിന് നിലനിൽപ്പില്ല :കർഷകർക്ക് പകരം മറ്റൊന്നില്ല: കത്തോലിക്ക കോൺഗ്രസ്

Posted on

 

പൂഞ്ഞാർ : കർഷകരില്ലാതെ നാടിന് നിലനിൽപ്പില്ലെന്നും കർഷകർക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ലെന്നും വെ. റവ. ഫാ. തോമസ് പനക്കകുഴിയിൽ. കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതി നടത്തുന്ന പത്താമത് അടുക്കളത്തോട്ടം മത്സരത്തിന്റെ കിഴക്കൻ മേഖല കർഷക സംഗമവും,വിത്ത് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യ എത്ര വളർന്നാലും കൃഷി ചെയ്യാതെ മനുഷ്യർക്ക് ഭക്ഷണം ഉണ്ടാവുകയില്ല. മറ്റു സ്ഥലങ്ങളിൽ നിന്നുള്ള പച്ചക്കറി വരവിനെ ആശ്രയിച്ച് കുടുംബ ബജറ്റ് തീരുമാനിക്കുന്ന അവസ്ഥ മാറണം. അതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. പാലാ രൂപതയിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി പതിനായിരം കുടുംബങ്ങൾ ഇത്തവണത്തെ മത്സരത്തിൽ പങ്കെടുക്കുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്.

പൂഞ്ഞാർ ഫൊറോന പ്രസിഡൻറ് ജോർജ് തൊടുവനാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക വേദി ചെയർമാൻ ടോമി കണ്ണീറ്റുമ്യാലിൽ സെമിനാർ നയിച്ചു.റവ. ഫാ ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, അഡ്വ. ജോൺസൻ വീട്ടിയാങ്കൽ, സാബു പൂണ്ടിക്കുളം, പയസ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, ബെന്നി കിണറ്റുകര, ഫാ. മൈക്കിൾ നടുവിലെകുറ്റു, സാബു പ്ലാത്തോട്ടം, ജോ സെബാസറ്റ്യൻ, ടോമി പുളിക്കൻ, ജോഷി പള്ളിപ്പറമ്പിൽ, ജോയി മാത്യു തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version