Kottayam
ഹിരോഷിമ -നാഗസാക്കി, ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങൾ നടത്തി
പാലാ :പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ- നാഗസാക്കി, കിറ്റ് ഇന്ത്യ ദിനങ്ങൾ സമുചിതമായി ആചരിച്ചു.കത്തിച്ച തിരികളും, പ്ലകാർഡുകളും, സഡക്കോ പക്ഷികളുമായി കുട്ടികൾ നടത്തിയ സമാധാന റാലി ശ്രദ്ധേയമായി. ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ പശ്ചാത്തലം കുട്ടികൾ അവതരിപ്പിച്ചു.ഇനിയൊരു ആണവയുദ്ധം ലോകത്തിൽ ഉണ്ടാകാതിരിക്കട്ടെ എന്ന ആഹ്വാനവുമായി സമാധാന പ്രതിജ്ഞ ഏവരും ഏറ്റുചൊല്ലി. യുദ്ധവിരുദ്ധ ആശയങ്ങൾ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. ഹെഡ്മാസ്റ്റർ അജി വി. ജെ. സമാധാന ദിന സന്ദേശം നൽകി.
കൂടാതെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രസംഗം, ക്വിസ്, കവിതാ രചന, കുറിപ്പ് തയ്യാറാക്കൽ, ഉപന്യാസം, ചാർട്ട് തയ്യാറാക്കൽ തുടങ്ങിയ വിവിധ മത്സരങ്ങളും നടത്തി.മാർട്ടിൻ എസ്. അരീക്കാട്ട്, ഗൗതം വി ജെ, അർപ്പണ സുനിൽ, ഏഞ്ചലീന മാർട്ടിൻ, എഭിനോവ മാർട്ടിൻ,കാർത്തിക് കൃഷ്ണ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
പരിപാടികൾക്ക് സി. ആൻസി ടോം, ബീന മോൾ അഗസ്റ്റിൻ, എലിസബത്ത് മാത്യു, ലീന സെബാസ്റ്റ്യൻ, സോളി തോമസ്, റാണി മാനുവൽ, നയൻതാര ജോസഫ് എന്നിവർ നേതൃത്വം നൽകി