തിരുവനന്തപുരം: വീടുവിട്ടിറങ്ങിയ മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ആളുകളോടും പൊലീസിനും നന്ദിയുണ്ടെന്ന് കഴക്കൂട്ടത്തുനിന്നും കാണാതായ 13കാരിയുടെ മാതാപിതാക്കൾ.
കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവർ അറിയിച്ചു. ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മാതാപിതാക്കൾ.
വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത് .അവിടെയുള്ള മലയാളി സമാജം പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ ട്രെയിനിൽ ഉറങ്ങുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.’അമ്മ വഴക്കു പറഞ്ഞപ്പോൾ വിഷമം കൊണ്ട് ഇറങ്ങിയതാണെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി .കേരളാ പോലീസ് സംഘം എത്തി കുട്ടിയെ ഏറ്റെടുത്ത് ഇന്ന് മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കി ബന്ധുക്കൾക്ക് കൈമാറും.