പാരീസ് ഒളിമ്പിക്സിൽ ഒറ്റ ദിവസം കൊണ്ട് പാകിസ്ഥാൻ ഇന്ത്യയെ മെഡൽ നിലയിൽ പിന്നിലാക്കി കുതിച്ച് കയറി. ഇപ്പോൾ പാകിസ്ഥാൻ മെഡൽ നിലയിൽ 57-)o സ്ഥാനത്താണ് ഉള്ളത്.ഇന്ത്യ 64-)o സ്ഥാനത്തുമാണ് നിലയുറപ്പിക്കുന്നത്.
ഒന്നാം സ്ഥാനത്ത് ആധികാരികമായി അമേരിക്ക മുന്നോട്ട് കുതിച്ച ദിവസമാണിന്ന്.30 സ്വർണ്ണവും ,38 വെള്ളിയും ,35 വെങ്കലവുമടക്കം 103 മെഡലുകളാണ് അമേരിക്കയ്ക്കുള്ളത്.രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക് 29 സ്വർണ്ണവും ,25 വെള്ളിയും ,19 വെങ്കലവുമടക്കം 73 മെഡലുകളാണുള്ളത്.മൂന്നാം സ്ഥാനത്ത് ആസ്ട്രേലിയയും ,നാലാം സ്ഥാനത്ത് ഫ്രാൻസും ,അഞ്ചാം സ്ഥാനത്ത് ബ്രിട്ടനും തുടരുകയാണ്.
പാകിസ്ഥാൻ 57 സ്ഥാനത്തുള്ളപ്പോൾ 56 ആം സ്ഥാനത്ത് ഡൊമിനിക്കൻ റിപ്പബ്ലിക്കും;55 ആം സ്ഥാനത്ത് ബഹ്റൈനും ;54 ആം സ്ഥാനത്ത് ബോട്സ്വാനയും ;53 ആം സ്ഥാനത്ത് അൾജീരിയയും 52 ആം സ്ഥാനത്ത് നോർവേയുമാണുള്ളത്.നോർവെയ്‌ക്കു സ്വർണ്ണം കൂടാതെ ഒരു വെള്ളിയും ലഭിച്ചിട്ടുണ്ട് .