Kerala
അഡ്വ എം ലിജുവിന് കെ പി സി സി സംഘടനാ ചുമതല
അഡ്വ എം ലിജുവിന് കെ പി സി സി സംഘടനാ ചുമതല.കെ പി സി സി ജനറല്‍ സെക്രട്ടറിയായി എ ഐ സി സി നിയമിച്ച അഡ്വ.എം ലിജുവിന് സംഘടനാ ചുമതല നല്‍കി.കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി യാണ് ഇക്കാര്യം അറിയിച്ചത്.
ടി യു രാധാകൃഷ്ണന്‍ ഓഫീസ് ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറിയായി തുടരും.ആലപ്പുഴ ഡി സി സി പ്രസിഡണ്ട് ആയിരുന്നുകൊണ്ട് ശക്തമായ പ്രവർത്തനമാണ് കെ ലിജു കാഴ്ച വച്ചത്.