കൊച്ചി: രാജഗിരി കോളേജിലെ അധ്യാപകനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മഴുവന്നൂർ കവിതപടിയിൽ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാൽ ( 41) നെയാണ് ഇന്നലെ വൈകീട്ട് 5.30 മണിയോടെ വീടിനോട് ചേർന്നുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വയറ് കീറി ആന്തരീക അവയവങ്ങൾ പുറത്ത് വന്ന നിലയിലാണ് കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം പ്രൊഫസർ ആണ് ചന്ദ്രലാൽ.
വയറ് കീറിയ നിലയിലുള്ള മൃതദേഹം പറമ്പിൽ അയൽവാസിയായ സ്ത്രീയാണ് കണ്ടത്. രണ്ടാഴ്ചയായി ചന്ദ്രലാൽ ലീവിലായിരുന്നു. മാനസിക സമ്മർദ്ദത്തിന് ചികിത്സയിലായിരുന്നു എന്നും പൊലീസ് പറയുന്നു.
എന്നാൽ മൂന്നു മാസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിൻറെ പിതാവ് മരിക്കുകയും ആ വേർപാടിന്റെ വിഷമതകൾ അലട്ടുന്നുണ്ടായിരുന്നതായും ബന്ധുക്കളും സമീപവാസികളും പറഞ്ഞു. റൂറൽ എഎസ് പി മോഹിത് റാവത്തിൻ്റെ നേതൃത്വത്തിൽ ഫോറൻസിക് പരിശോധനകൾക്ക് ശേഷം കുന്നത്തുനാട് പൊലീസ് മറ്റുനടപടികൾ സ്വീകരിച്ചു.