കൊച്ചി: വയനാട് ദുരന്തത്തിൻ്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി. സർക്കാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് കാസർകോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ. സി ഷുക്കൂറാണ് ഹർജി നൽകിയത്.
നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുകയാണ്. ഈ ഫണ്ടുകൾ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹർജിയിൽ പറയുന്നു.
ലാത്തൂരിൽ ഭൂകമ്പമുണ്ടായതിനെ തുടർന്നുണ്ടായ ജനങ്ങളുടെ ദൈന്യത മുതലെടുത്ത് കോടികളാണ് പല സംഘടനകളും കൊയ്ത്തു കൂട്ടിയത്.പ്രത്യേകിച്ച് മത സംഘടനകൾ.പണം കൈകാര്യം ചെയ്തവരുടെ ബന്ധു മിത്രാദികൾ സാമ്പത്തീകമായി ഇരുട്ടി വെളുക്കും പോലെ ഉന്നത നിലയിലാവുകയും ചെയ്തു.ഓരോ പ്രകൃതി ദുരന്തങ്ങളും പലരും ആഘോഷമാക്കുകയാണ് ചെയ്യുന്നത് .
2017 ലെ പ്രളയം പല സംഘടനകളും ആഘോഷമാക്കുകയായിരുന്നു .മത സംഘടനകളും ;രാഷ്ട്രീയ പാർട്ടികളും പിരിച്ചു കൂട്ടിയത് കോടികളാണ് .ഇത് എങ്ങനെ ചിലവഴിച്ചു എന്ന് ചോദിക്കുവാൻ യാതൊരു നിയമവുമില്ലാത്ത സ്ഥിതിയാണ് സംജാതമാവുന്നത് .കേരളത്തിൽ ആകെ 941 പഞ്ചായത്തുകൾ ആണുള്ളത് .ഒരു പഞ്ചായത്തിൽ ചുരുങ്ങിയത് 15 വാർഡ് വച്ച് കൂട്ടിയാൽ 14115 വാർഡുകളാണ് ഉള്ളത്.ഈ വാർഡുകളിൽ ഒന്നിന് മൂവായിരം രൂപാ വച്ച് കൂട്ടിയാൽ തന്നെ 14115 ഗുണം3000 =42345000 (നാലുകോടി ഇരുപത്തിമൂന്നു ലക്ഷത്തി നാല്പത്തയ്യായിരം)
ഇനി 152 ബ്ലോക്ക് പഞ്ചായത്തുകൾ അതിൽ ഓരോ ബ്ളോക്കിലും ചുരുങ്ങിയത് 15 വാർഡ് വച്ച് കണക്കു കൂട്ടിയാലും 2280 വാർഡുകൾ ആണുള്ളത്.ഓരോ വാർഡിലും 3000 രൂപാ വച്ച് കണക്കു കൂട്ടിയാലും 6840000 (അറുപത്തെട്ടുലക്ഷത്തി നാല്പതിനായിരം രൂപാ ലഭിക്കുന്നു)ഇത് തന്നെ 14 ജില്ലാ പഞ്ചായത്തിലും സ്ഥിതി .350 വാർഡുകളാണുള്ളത്.87 മുനിസിപ്പാലിറ്റികളിൽ 25 വാർഡുകൾ വച്ച് 2175 വാർഡുകൾ.ആര് കോർപ്പറേഷനുകളിൽ 50 വാർഡുകൾ വച്ച് 300 വാർഡുകൾ .ഇവിടെയെല്ലാം ഓരോ വാർഡിനും 3000 രൂപാ വച്ച് കൂട്ടിയാൽ ലഭിക്കുന്നത് .42345 000 +6525000 +900000 (ഗ്രാമ പഞ്ചായത്ത് ;മുൻസിപ്പാലിറ്റി ;കോർപ്പറേഷൻ)49770000 നാലുകോടി എഴുപത്തേഴുലക്ഷം രൂപായാണ് പിരിഞ്ഞു കിട്ടുന്നത് .യാഥാർഥ്യം ഇതിലും പല മടങ്ങായിരിക്കും എന്ന് പൊതു പ്രവർത്തകർക്കൊക്കെ അറിയാവുന്ന വസ്തുതയാണ് .
ഈ കൊള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ;മത സംഘടനകളും ഇപ്പോഴും നടത്തി കൊണ്ടിരിക്കുകയാണ് .ഇതിനെതിരെ കോടതി ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയാണ് ഇപ്പോൾ കോടതിയിലെത്തിയിരിക്കുന്നതു .പല പാർട്ടികളുടെയും വര്ഷാവര്ഷമുള്ള സംസ്ഥാന കമ്മിറ്റി ഫണ്ട് പിരിവും ഏകദേശം നൂറു കോടിക്ക് മുകളിൽ വരുമെന്നാണ് പല പൊതു പ്രവർത്തകരും രഹസ്യമായി സമ്മതിക്കുന്നത് .