Kerala
മൂനിലവിലെ പഞ്ചായത്ത് പ്രസിഡന്റായി എന്നെ തെരെഞ്ഞെടുത്തത് യുഡിഎഫ്:മറ്റാരും അതിന്റെ പിതൃത്വം ഏറ്റെടുക്കേണ്ടതില്ല :ചാർളി ഐസക്ക്
കോട്ടയം :പാലാ :മൂന്നിലവിലെ പഞ്ചായത്ത് പ്രസിഡന്റായി തന്നെ തെരെഞ്ഞെടുത്തത് നിയമാനുസരണം യു ഡി എഫ് പഞ്ചായത്ത് അംഗങ്ങളാണ്.മറ്റ് സംഘടനകളോ ;വ്യക്തികളോ അതിന്റെ പിതൃത്വം ഏറ്റെടുക്കേണ്ടതില്ലെന്ന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ചാർളി ഐസക് അറിയിച്ചു .
എൽ ഡി എഫിനോടും കേരളാ കോൺഗ്രസിനോടും താൻ മുമ്പേ തന്നെ വിട പറഞ്ഞിട്ടുണ്ടെന്നും ;ബാക്കിയുള്ള കാലാവധിയിൽ താൻ യു ഡി എഫിന്റെ ഭാഗമായി നിലകൊള്ളുമെന്നും മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് ചാർളി ഐസക്ക് അറിയിച്ചു .