പാലാ:പാലാ ടൗൺ ബസ്സ്റ്റാൻഡിലെ കുഴികൾ ചെയർമാൻ ഷാജു വി തുരുത്തന്റെ നേതൃത്വത്തിൽ പാറ മക്ക് കൊണ്ട് അടച്ചു ഗതാഗത യോഗ്യമാക്കി . നഗരത്തിൽ നിന്നും റിവർവ്യൂ റോഡിലേക്ക് പ്രവേശിക്കുന്ന ഉപറോഡിലെ ഗ്രില്ല് ദ്രവിച്ചതിനെ തുടർന്ന് ഒരു വിദ്യാർത്ഥി വീണ് ഗുരുതരമായി പരിക്ക് പറ്റിയ വാർത്ത അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന പി.ഡബ്ളിയു ഡി യുടെ നിലപാടിൽ പ്രതിഷേധിച്ച് സ്വന്തം പണം മുടക്കി ഗ്രില്ല് പുന:സ്ഥാപിച്ച പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ വീണ്ടും കൈയ്യിൽ നിന്നും പണം മുടക്കിയാണ് ബസ് സ്റ്റാൻഡിലെ കുഴികളടച്ചത്.
പാലാ ടൗൺ ബസ് സ്റ്റാൻഡിൽ കുഴികൾ രൂപപ്പെട്ടിട്ട് നാളുകളായി .വാഹനങ്ങൾ കുഴിയിലിറക്കി നിരങ്ങി കയറി പോവുകയായിരുന്നു.ഇതിനിടയിൽ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറി ക്കുന്നതും പതിവായിരുന്നു. അധികൃതർ പതിവ് മൗനം തുടർന്നപ്പോൾ ഷാജു തുരുത്തൻ സ്വന്തം നിലയിൽ കുഴി അടയ്ക്കാൻ തീരുമാനിച്ചു.
പാറമക്ക് ടിപ്പറിൽ കൊണ്ട് വന്ന് നിറയ്ക്കുകയാണുണ്ടായത്. അഗാധ ഗർത്തങ്ങൾ നിമിഷ നേരം കൊണ്ട് ഗതാഗത യോഗ്യമായി.ചെയർമാൻ ഷാജു തുരുത്തൻ്റെ നടപടികൾക്ക് പിന്തുണയുമായി പ്രതിപക്ഷ കൗൺസിലർമാരുമെത്തിയിരുന്നു.സതീഷ് ചൊള്ളാനി ,ആനി ബിജോയി ,ലിസിക്കുട്ടി മാത്യു എന്നിവർ നേരത്തെ എത്തി.
കൗൺസിലർമാരായ സാവിയോ കാവുകാട്ട് ,ബൈജു കൊല്ലമ്പറമ്പിൽ, ബിജി ജോജോ, ജോസുകുട്ടി പൂവേലിൽ ,സാബു കാരക്കൽ ,കെ.വി അനൂപ്, എസ് സാജൻ ,അനീഷ് കെ ടി ,മാത്തച്ചൻ കുന്നേപ്പറമ്പിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ