Kerala
പാറമട മാഫിയായുടെ ഇരകളല്ല ഞങ്ങൾ : കുടക്കച്ചിറ നിവാസികൾ സ്വാതന്ത്ര്യ ദിനത്തിൽ നിരാഹാര സമരം നടത്തുന്നു
പാലാ :കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ നിവാസികൾ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ നിരാഹാര സമരം ഇരിക്കുന്നു . ജനജീവിതം ദുസഹമാക്കി കൊണ്ട് കുടക്കച്ചിറ എന്ന മലയോര ഗ്രാമത്തെ കാർന്നു തിന്നുകൊണ്ട് ഇരിക്കുന്ന മൂന്ന് പാറമടകൾ ജനങ്ങൾക്ക് ഭീഷണിയായി മാറിയ സന്ദർഭത്തിലാണ് കുടക്കച്ചിറ നിവാസികൾ സ്വാതന്ത്ര്യ ദിനത്തിൽ നിരാഹാര സമരത്തിലേക്ക് എത്തിയതെന്ന് കുടക്കച്ചിറ പള്ളി വികാരി ഫാദർ തോമസ് മടത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു.
പ്രകൃതി ദുരന്തം മുന്നിൽ കണ്ടു ഭയന്ന് ജീവിക്കുന്ന ഒരു ജനതയ്ക്ക് എത്രനാൾ ഇങ്ങനെ മുൻപോട്ട് പോകാൻ സാധിക്കും.,പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും സമര സമിതി നേതാക്കൾ കോട്ടയം മീഡിയയോട് പറഞ്ഞു .
കുടക്കച്ചിറ പള്ളി പാരിഷ്ഹാളിൽ ചേർന്ന യോഗത്തിലാണ് സമര പ്രഖ്യാപനമുണ്ടായത് . സ്വാതന്ത്ര്യം ഭാരത ജനതയ്‌ക്ക് ലഭിച്ചപ്പോഴും എല്ലാവര്ക്കും ജീവിക്കുവാനുള്ള അവകാശവും ഒപ്പം ലഭിച്ചു .പക്ഷെ ഞങ്ങൾ കുടക്കച്ചിറക്കാർക്കു പാറമട മാഫിയാ അത് നിഷേധിക്കുകയാണെന്നും Fr തോമസ് മടത്തിപ്പറമ്പിൽ, dr ജോർജ് ജോസഫ് പുളിങ്കാട്, ബ്ലോക്ക് പ്രസിഡന്റ് റാണി ജോസ് കോയിക്കാട്ടിൽ, കരൂർ പഞ്ചായത്ത് 15ആം വാർഡ് മെമ്പർ സാജു ജോർജ് വെട്ടത്തേട്ടും സേവ് കുടക്കച്ചിറ ഫോറം സ്ഥാപകരായ റോയ് ഇലവന്തിയിൽ അർജുൻ കുടക്കച്ചിറ അമൽ പുളിക്കൽ റെബിൻ ഇലവന്തിയിൽ എന്നിവർ കോട്ടയം മീഡിയയോട് പറഞ്ഞു .
പാറമട മൂലം കുടക്കച്ചിറ നിവാസികളുടെ ദുരിതങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം കോട്ടയം മീഡിയാ വാർത്തയും വീഡിയോയും ചെയ്തിരുന്നു .