കാഞ്ഞിരപ്പള്ളി : ചിറ്റാർ പുഴയിലെ ചെക്ക് ഡാം കവിഞ്ഞു ശക്തമായ ഒഴുക്കുണ്ടായിരുന്ന സമയത്ത്, കാൽതെറ്റി പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം പഴയിടം പാലത്തിന് സമീപത്തുനിന്നും മൂന്നാം പക്കം കണ്ടെത്തി.
പാലാ ഇടനാട് പാറത്തോട് ഇളംതോട്ടത്തിൽ അരുൺ ചന്ദ്രൻ – (29) ആണ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത് . ഫയർ ഫോഴ്‌സും , ഈരാറ്റുപേട്ട നന്മ കൂട്ടവും ; ടീം എമര്‍ജന്‍സി കേരളയും, പൊന്‍കുന്നം പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്തു നടത്തിയ തിരച്ചിലിൽ മൂന്നാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത് .ഇടനാട് ഭാഗത്തുള്ള നിർമ്മാണ തൊഴിലാളിയാണ് കണ്ണൻ എന്ന് വിളിക്കുന്ന അരുൺ ചന്ദ്രൻ.
കൂട്ടുകാരുമൊത്ത് ബന്ധുവീട് സന്ദര്ശിക്കുവാൻ പോയപ്പോഴാണ് അപകടമുണ്ടായത്.പാറത്തോട് നിന്ന് നാട്ടുകാരും ;കൂട്ടുകാരും സംഭവ സ്ഥലത്തെത്തി തിരച്ചിലിൽ പങ്കെടുത്തിരുന്നു .