Kerala

കോട്ടയം നഗരസഭയിലെ ക്ലർക്ക്; പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ മൂന്ന് കോടി തട്ടിയെടുത്തു

Posted on

കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ ത​ട്ടി​പ്പ്. മൂ​ന്നു​കോ​ടി​യി​ല​ധി​കം രൂ​പ ജീ​വ​ന​ക്കാ​ര​ൻ ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി.നഗരസഭയിലെ പെൻഷൻ വിഭാഗം മുൻ ക്ലാർക്ക് അഖിൽ സി വർഗീസിനെതിരെ നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകി.

ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെൻഷൻ തുക മാറ്റിയായിരുന്നു തട്ടിപ്പ്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020 മുതൽ 2023 വരെയാണ് തട്ടിപ്പ് നടന്നത്. നി​ല​വി​ൽ ഇ​യാ​ൾ വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്. കൊല്ലം സ്വദേശിയായ ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കോട്ടയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version