Kerala
യാത്രക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുന്ന സർവ്വീസ് ഒഴികെ മറ്റ് സർവ്വീസ്സുകളെല്ലാം പുനസ്ഥാപിച്ച് കെ എസ്സ് . ആർ റ്റി.സി
പാലാ :ചക്കാമ്പുഴ: ചക്കാമ്പുഴ കൊണ്ടാട് രാമപുരം റൂട്ടിൽ ഏറ്റവും അധികം യാത്രക്കാർ സഞ്ചരിച്ചിരുന്ന 7.40തിനു പാലായിൽ നിന്നും പുറപ്പെടുന്ന സർവ്വീസ് കെ എസ് ആർ റ്റി സി ഇനിയും പുനസ്ഥാപിച്ചിട്ടില്ല.
80 കിലോമീറ്റർ ഒടുബോൾ ശരാശരി 4000 രൂപ കളക്ഷൻ ലഭിച്ചിരുന്ന സർവ്വീസ്സാണ് നഷ്ടത്തിലാണെന്നു കാട്ടി സർവ്വീസ് നിർത്തിയത്. ഏപ്രിൽ മാസം 10 ദിവസവും മെയ്മാസത്തിൽ 14 ദിവസവും മാത്രമാണ് ഈ ബസ് ഓടിയത് ഈ മാസങ്ങളിലെ കണക്ക് അധാരമാക്കിയാണ് അധികൃതർ ഈ സർവ്വീസ് നിർത്തിയത് 8 മണിക്ക് ചക്കാമ്പുഴയിലെത്തി അവിടെ നിന്നും കൊണ്ടാട് വഴി രാമപുരം അമ്പലം കവലയിൽ എത്തി ഇവിടെ നിന്നും മെയിൻ റോഡ് വഴി പാലാ കോട്ടയമാണ് ബസിൻ്റെ റൂട്ട്. ധാരളം സ്ഥിരയാത്രക്കാർ ഈ ബസ് നോക്കിനിന്ന് കയറാറുണ്ട് .
എന്നാൽ ഈ റൂട്ട് കുത്തകയാക്കി വച്ചിരിക്കുന്ന ഒരു സ്വകാര്യ ബസ് മുതലാളിയുടെ ഇടപെടലാണ് ഈ സർവ്വീസ്പുനസ്ഥാപിക്കാത്തിനു പിന്നിലെന്ന ആരോപണം ശക്തമാണ്. ചക്കാമ്പുഴ കൊണ്ടാടു വഴിയുള്ള ഭൂരിഭാഗം സർവ്വീസ്സുകളും നിർത്തലാക്കിയ വാർത്തയും പ്രതിഷേധങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞതോടെ ചില സർവീസുകൾ മാത്രം പുനസ്ഥാപിച്ച് കെ.എസ്സ്.ആർ റ്റിസി നാട്ടുകാരുടെ കണ്ണിൽ പൊടിയിടുകയായിരുന്നു. എന്നാൽ അത്യാവിശ്യമുള്ള ഈ സർവ്വീസ്സ് മനപ്പൂർവ്വം ഒഴിവാക്കുകയും ചെയ്തു.