Kerala

ബി​ൽ തു​ക മാ​റി ന​ൽ​കാ​ൻ ക​രാ​റു​കാ​ര​നില്‍ നിന്ന് ​37,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത്​ അ​സി​സ്റ്റ​ന്‍റ്​​ എഞ്ചി​നീ​യ​ർ അ​റ​സ്റ്റി​ൽ

പത്തനംതിട്ട :കൈ​ക്കൂ​ലി വാ​ങ്ങി​യ പ​ഞ്ചാ​യ​ത്ത്​ അ​സി​സ്റ്റ​ന്‍റ്​​ എഞ്ചി​നീ​യ​ർ അ​റ​സ്റ്റി​ൽ. ബി​ൽ തു​ക മാ​റി ന​ൽ​കാ​ൻ ക​രാ​റു​കാ​ര​നില്‍ നിന്ന് ​37,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെയാണ് വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ്​ എഞ്ചിനീ​യ​ർ വി​ജി വി​ജ​യ​ന്‍ വി​ജി​ല​ൻ​സിന്‍റെ​ പി​ടി​യി​ലാ​യ​ത്.​ ​

പഞ്ചാ​യ​ത്തി​ലെ കു​ളം ന​വീ​ക​ര​ണ​ത്തി​ന്​ ഒ​മ്പ​ത​ര ല​ക്ഷം രൂ​പ നേ​ര​ത്തേ ന​ൽ​കി​യി​രു​ന്നു. അ​ന്നും ഇവര്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ക​രാ​റു​കാ​ര​ൻ ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് അ​ന്തി​മ​ ബില്ലാ​യ 12.5 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ങ്കി​ൽ ആ​ദ്യ ബി​ല്ലി​ന്‍റെ കൈ​ക്കൂ​ലി​യും ചേ​ർ​ത്ത് ഒരു ല​ക്ഷം രൂ​പ വേ​ണ​മെ​ന്നാണ് വി​ജി ആ​വ​ശ്യ​പ്പെ​ട്ടത്.

തു​ക കു​റയ്​ക്ക​ണ​മെ​ന്ന് പ​ല തവണ അ​സി​സ്റ്റ​ന്‍റ്​ എ​ഞ്ചി​നീ​യ​റോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു. ഇതോ​ടെ തി​ങ്ക​ളാ​ഴ്ച 50,000 രൂ​പ ത​ന്നാ​ൽ മ​തി​യെ​ന്ന്​ അ​റി​യി​ച്ചു. ക​രാ​റു​കാ​ര​ൻ അ​പ്പോ​ൾ​ത​ന്നെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 13,000 രൂ​പ കൈ​മാ​റി. ബാ​ക്കി 37,000 രൂ​പ​യു​മാ​യി ബു​ധ​നാ​ഴ്ച ഓ​ഫീസി​ലെ​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​വി​വ​രം ക​രാ​റു​കാ​ര​ൻ വി​ജി​ല​ൻ​സി​നെ അ​റി​യി​ക്കുകയായിരുന്നു. തുടര്‍ന്ന് ക​രാ​റു​കാ​ര​ൻ ഓ​ഫീസി​ലെ​ത്തി പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് സം​ഘം വി​ജിയെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top