Kerala
കിടക്കാൻ വിളിച്ചാൽ നിന്റെ അമ്മേനെ പോയി വിളിക്കെടാ എന്ന് പറയാൻ നടികൾ ആർജവം കാണിക്കണം:ശാന്തിവിള ദിനേശൻ
തിരുവനന്തപുരം :മലയാള സിനിമയിലെ ഒരു വല്യ നടൻ അന്നത്തെ ഷൂട്ടിങ്ങും കഴിഞ്ഞു മേക്കപ്പ് അഴിച്ചു കഴിഞ്ഞ് ഒരു അപ്രധാനമല്ലാത്ത നടിയോട് ചോദിച്ചു എന്റെ കൂടെ പോരൂന്നോടി നമുക്ക് അടിച്ചു പൊളിച്ച് ഇന്നവിടെ കൂടാമെന്ന് ;അപ്പോൾ നടി കൊടുത്ത മറുപടി നിന്റെ അമ്മേനെ വിളിച്ചു കൊണ്ട് പോടാ എന്നായിരുന്നു.മുഖം ചമ്മി ഐസ് പോലെയായി ആ നടൻ പോയി .അങ്ങനെ വേണം നടിമാര് .അതല്ലെങ്കിൽ വേറെ ജോലിക്കു പോണം .അല്ലാതെ സിനിമ മാത്രമേയുള്ളോ പണം കിട്ടുന്നത് .ചോദിക്കുന്നത് സിനിമയിൽ 38 വർഷക്കാലം പ്രവർത്തിച്ച ശാന്തിവിള ദിനേശൻ.
ജയഭാരതിയോടോ ;സീമയോടോ ഒന്ന് മാന്യമല്ലാത്ത എന്തെങ്കിലും ആരേലും പറയുമോ അന്നേരം അവൻ വിവരം അറിയും.സിനിമയിൽ അഭിനയിക്കാൻ പറ്റുന്ന മോന്തയാണോ ഉള്ളതെന്ന് കണ്ണാടിയിൽ ഒന്ന് നോക്കിയിട്ടേ അഭിനയിക്കാൻ മകളുമായി അമ്മമാർ വരാവൂ.അല്ലെങ്കിൽ ഇതൊക്കെ ഉണ്ടാവും .അന്നേരം ഒന്നും തിരിച്ചു പറയാൻ ആവില്ല.’അമ്മ വെടി മകള് വെടി എന്നൊക്കെ പറഞ്ഞത് പോലെയാകുമെന്നും ശാന്തിവിള ദിനേശൻ പറയുന്നു .
ശാരദ അര നൂറ്റാണ്ടു മലയാള സിനിമയിൽ നിറഞ്ഞു നിന്നവരാ അവർ ഇപ്പോൾ പറയുന്നത് കേട്ടില്ലേ .അവർ തുറസ്സായ സ്ഥലത്ത് ഒന്നിന് പോയിട്ടില്ലേ .അവർ ഇപ്പോഴല്ലേ ഹേമാ കമ്മീഷനിൽ ഇങ്ങനെയൊക്കെ മൊഴി കൊടുക്കുന്നത് .ഞാൻ നേരിട്ട് കണ്ടാൽ ചോദിച്ചേനെ.ഇന്നലെ ഒരു ചാനലിന്റെ അവതാരക സിനിമയിലെ സ്ത്രീകളുടെ അഭിമാനത്തെ പറ്റി ഘോരഘോരം പറയുന്നത് കേട്ടു.ഈയടുത്ത കാലത്ത് മുൻ നിരയിലെത്തിയ ചാനലാണത്.
അവര് ഏതു ചാനലിൽ പോയാലും ഒരു പ്രമുഖ അവതാരകനോടൊപ്പമേ പോകൂ .ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയുന്ന പോലെ . ആ അവതാരകൻ ചാനല് മാറിയാൽ അവരും അതെ ചാനലിൽ കയറും .അയാളുടെ കീപ്പായി ഒന്നിച്ചാണ് താമസം .എന്നിട്ടവരാണ് സ്ത്രീകളുടെ അഭിമാനത്തെ കുറിച്ച് സംസാരിക്കുന്നത്.രാത്രി റൂമിൽ വന്നു മുട്ടി ബഹളമുണ്ടാക്കിയാൽ ഈ നടികൾക്കു ഹോട്ടലിന്റെ റിസപ്‌ഷനിൽ വിളിച്ചു പറയാൻ പാടില്ലേ ,പോലീസിനെ വിളിക്കാൻ .അപ്പോൾ അതൊന്നും പറ്റില്ലെങ്കിൽ പറഞ്ഞിട്ട് കാര്യമുണ്ടോ .ചെരുപ്പൂരി അടിക്കാൻ നടികൾ തയ്യാറാകണം .എന്റെ ദേഹത്ത് തൊടാൻ പറ്റില്ലെന്ന് പറയണം.അല്ലെങ്കിൽ വേറെ പണിക്കു പോണം.കരയുകയും ചെയ്യണം മുഖം നന്നായും ഇരിക്കണം എന്ന് പറഞ്ഞാൽ നടക്കില്ല .
സിനിമ ഷൂട്ടിങ് കാറൊക്കെ എന്താ ഭീകര വാദികളാണോ .എ കെ 47 വച്ച് കൊണ്ട് ഷൂട്ട് ചെയ്യാൻ പറ്റുമോ.ഒരിക്കൽ ഒരു നടി യുടെ ഒരു പാട്ട് സീനിൽ ഒരു കോമഡി നടൻ താലി കെട്ടുന്ന രംഗമുണ്ട് .ഉടനെ നടി പറഞ്ഞു ആ നടൻ താലി കെട്ടിയാൽ അവർക്കു കുറച്ചിലാ എന്ന്.ഒരു പുതുമുഖ സംവിധായകനാണ് അദ്ദേഹം ആകെ വലഞ്ഞു .ഞാൻ ആ നടിയോട് പറഞ്ഞു ആ സീൻ അഭിനയിക്കണം എന്ന് .ഉടനെ അമ്മയുടെ ഒരു സഹായി വന്നു പറഞ്ഞു നീ ചെങ്കൽ ചൂളയിൽ വന്നാൽ നിന്നെ ശരിയാക്കുമെന്ന്.പക്ഷെ അവസാനം നടിയുടെ അമ്മയുടെ കൈ മാത്രം കാണിച്ച് താലി കെട്ടൽ നടത്തി .നടിയുടെ ഒക്കെ ഒരു അഹങ്കാരമേ ..
ഞാൻ 38 വര്ഷം സിനിമ ഫീൽഡിൽ ഉണ്ടായിരുന്നു.ഒരു നടിയും ,സ്റ്റാഫുകളും എന്നെ കുറിച്ച് മോശമായി പറയില്ല .ശത്രുക്കൾ പോലും പറയില്ല .എന്നാൽ ഷണ്ഡൻ ആണെന്ന് പറയുവായിരിക്കും .പറഞ്ഞോട്ടെ .എനിക്ക് മക്കളുണ്ടല്ലോ .അപ്പോൾ അതും തീർന്നു .നടികൾ എന്റെ ദേഹത്ത് തൊട്ടു പോകരുതെന്ന് പറഞ്ഞ് ചെരുപ്പൂരി അടിക്കാൻ തന്റേടം കാണിക്കണം .അല്ലാതെ വിലപിച്ചിട്ട് കാര്യമില്ല .
സിനിമാ സംവിധായകൻ ശാന്തിവിള ദിനേശൻ