Kerala

പുത്തൻ കാർഷീക സംസ്‌കൃതിക്കായി കുട്ടി കർഷകർ രംഗത്ത് :വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യുപി സ്കൂളിലെ ലിറ്റിൽ ഫാർമേഴ്സ് ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു

പാലാ :വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യുപി സ്കൂളിലെ ലിറ്റിൽ ഫാർമേഴ്സ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ഉഴവൂർ കൃഷി ഓഫീസർ  തെരേസ് അലക്സ് നിർവ്വഹിച്ചു .കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുകൊണ്ട് കാർഷികവിള പരിചയം , അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മുൻവർഷങ്ങളിലെ പോലെ മികവാർന്ന രീതിയിൽ സ്കൂളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡോണ എസ് എച്ച് തദവസരത്തിൽ കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.

പാലാ രൂപത കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസിയുടെ സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപതയിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന “കുട്ടികളും കൃഷിയിലേയ്ക്ക് “എന്ന കാർഷിക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയിൽ നിന്നും സൗജന്യമായി നൽകുന്ന പച്ചക്കറി തൈകൾ അഗ്രിമ നഴ്സറിയിലൂടെ ലഭ്യമാക്കുന്നതാണ് Farmers Club കോർഡിനേറ്റർ ശ്രീ. സുജിത്ത് തോമസ് തദവസരത്തിൽ അറിയിച്ചു.

നേച്ചർ ക്ലബ് കോർഡിനേറ്റർ ശ്രീമതി. ഷാൻ്റി അൽഫോൺസ് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.കാര്‍ഷിക അറിവുകള്‍ പുതുതലമുറയ്ക്ക് അന്യമാവുന്ന കാലത്ത് കൃഷിയെയുംം മണ്ണിനെയും പ്രകൃതിയേയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്ന മികച്ച പ്രവർത്തനമാണ് നടപ്പിലാക്കുന്നത് എന്നും വിദ്യാലയത്തിലും വീട്ടിലും വിഷരഹിത പച്ചക്കറികൾ ശീലമാക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണെന്ന് ഉദ്ഘാടന വേളയിൽ ഉഴവൂർ കൃഷി ഓഫീസർ ശ്രീമതി തെരേസ് അലക്സ് തദവസരത്തിൽ പറയുകയുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top