കോട്ടയം എം പി ഫ്രാൻസിസ് ജോർജ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയത്ത് ആഫീസ് തുറന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചു.ജനങ്ങളുടെ ആവശ്യ പ്രകാരം അദ്ദേഹം മുൻകൈ എടുത്താണ് കോട്ടയം ചാലുകുന്നിൽ ആഫീസ് പ്രവർത്തനം ആരംഭിക്കുന്നത്.ഈ വരുന്ന വ്യാഴാഴ്ച ഉദ്‌ഘാടനം നിര്വഹിക്കപ്പെടുമ്പോൾ യു ഡി എഫിന്റെ സമുന്നതരായ നേതാക്കൾ തദ്ദവസരത്തിൽ പ്രസംഗിക്കുന്നതാണ് .
പ്രിയപ്പെട്ടവരെ,
ഇന്ത്യൻ പാർലമെന്റിലേക്ക് കോട്ടയത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏവരോടും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
തെരഞ്ഞെടുപ്പിന് ശേഷം വളരെ പെട്ടന്ന് പാർലമെൻ്റ് സമ്മേളനം ആരംഭിച്ചതിനാൽ നന്ദി പര്യടന പരിപാടികൾക്ക് അപ്പുറം നമുക്ക് തമ്മിൽ കാണുന്നതിനും സംസാരിക്കുന്നതിനും പരിമിതികൾ ഉണ്ടായിരുന്നു.
രണ്ട് ജില്ലകളിലായി ഏഴ് അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെടുന്ന കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൻ്റെ സമഗ്രമായ വികസന കാഴ്ചപ്പാടിന് രൂപം നൽകുന്നതിന് ഇനി മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഏവരുടെയും കൂട്ടായ ചിന്തകളും പ്രവർത്തനങ്ങളും അനിവാര്യമാണ്.മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തിനും എം.പി. എന്ന നിലക്കുള്ള സേവനം എല്ലാവർക്കും ലഭ്യമാക്കുന്നതിനുമായി 2024 ആഗസ്റ്റ് 22-ാം തിയതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് കോട്ടയം ചുങ്കം -ചാലുകുന്ന് റോഡിൽ റിട്രീറ്റ് സെൻ്ററിലേക്കുള്ള വഴിയുടെ എതിർ വശത്തുള്ള കെട്ടിടത്തിൽ എം.പി. ഓഫീസ് പ്രവർത്തനം ആരംഭിക്കുകയാണ്.
ഓഫീസിൻ്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ ശ്രീ.പി.ജെ. ജോസഫ് എം.എൽ.എ നിർവ്വഹിക്കും. തദവസരത്തിൽ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എം.എൽ.എ മാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, ചാണ്ടി ഉമ്മൻ, യു.ഡി.എഫ് സംസ്ഥാന നേതാക്കളായ പി.സി.തോമസ്, ജോയി ഏബ്രഹാം, കെ.സി.ജോസഫ്, ജോസഫ് വാഴക്കൻ, ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ.ജെ. ആഗസ്തി, കൺവീനർ ഫിൽസൺ മാത്യൂസ്, ഘടകകക്ഷി നേതാക്കളായ ജയ്സൺ ജോസഫ്, അസീസ് ബഡായി, റ്റി.സി.അരുൺ, തമ്പി ചന്ദ്രൻ, ടോമി വേദഗിരി,നീണ്ടൂർ പ്രകാശ്,മദൻലാൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കന്മാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കും.
എം.പി.എന്ന നിലയിൽ എൻ്റെ ശ്രദ്ധയിൽ പെടുത്തേണ്ട കാര്യങ്ങൾ നേരിട്ടോ ഫോണിലൂടെയോ അറിയിക്കാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ എന്നെ കിട്ടാതെ വന്നാൽ A.K.ജോസഫ് 9447410002
റോജൻ ജേക്കബ് 9539386950, ജോസഫ് 8281250756……. എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഏവരുടെയും സഹകരണം ഉണ്ടാകെണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം
Adv.K.Francis George
MP Office
Srambikal Building
Chalukunnu
Kottayam 686001
Mob.9446411100