Kottayam
ഉരുൾ പൊട്ടലിൽ ഭവന രഹിതരായ വയനാട്ടിലെ സഹോദരങ്ങൾക്ക് പിറന്നാൾ ദിനത്തിൽ സ്നേഹ സമ്മാനമായി പ്രകൃതി ബെൻ
പാലാ :കുഞ്ഞുങ്ങൾക്കും വലിയ കാര്യങ്ങൾ ചെയ്യുവാനാകും .വയനാടിന്റെ പുനരുദ്ധാരണത്തിൽ ഒരു ചെറിയ സഹായം ലഭിച്ചപ്പോൾ എല്ലാവരിലും അമ്പരപ്പ് .പെട്ടെന്ന് ആ അമ്പരപ്പ് ആവേശമായി മാറി . 4 -ാം ജന്മദിനാഘോഷത്തിന് കരുതിയിരുന്ന തുകയും റിമോട്ട് കൺട്രോൾ കാർ മേടിക്കാൻ കുടുക്കയിൽ സൂക്ഷിച്ചിരുന്ന തുകയുമാണ് DYFI കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ജയ്ക്ക് സി തോമസിനും DYFI ജില്ലാ ഭാരവാഹികളായ സഖാവ് ബി സുരേഷ് കുമാറിനും അഡ്വ മഹേഷ് ചന്ദ്രനും DYFI പാലാ ബ്ലോക്ക് സെക്രട്ടറി സഖാവ് അഡ്വ വിഷ്ണു NR നും കൈ മാറിയത് .
കരൂർ പഞ്ചായത്തിലെ ഇടനാട് ബാങ്ക് ജീവനക്കാരനായ ബെഞ്ചമിന്റെയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിലെ ജീവനക്കാരിയുമായ അമ്മ സൂര്യയുടെയും മകളാണ് പ്രകൃതി ബെൻ.വയനാടിനെ സഹായിക്കാനുള്ള യജ്ഞത്തിൽ കുഞ്ഞുകുട്ടികൾ വരെ പങ്കെടുക്കുന്നത് ആവേശകരമാണെന്നു വിഷ്ണു എൻ ആർ അഭിപ്രായപ്പെട്ടു.