കോട്ടയം :ഭരണങ്ങാനം :ഭരണങ്ങാനം പഞ്ചായത്തിൽ ഇന്നലെ നടന്ന കർഷക ദിനാചരണം വെറും കോമഡി ഷോ ആയി മാറിയതായി ആക്ഷേപം ഉയർന്നു.പഞ്ചായത്ത് പ്രസിഡണ്ട് സ്ഥലത്തില്ലാതിരിക്കെ അസുഖ കാരിയായ വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘടകന്റെ റോളിൽ എത്തിയ കൃഷി ആഫീസർ ബാലചന്ദ്രമേനോൻ കളിക്കുകയായിരുന്നെന്ന് ഭരണകക്ഷിക്കാർ തന്നെ പറയുന്നു.
കഥ ;തിരക്കഥ ;സംവിധാനം ,നിർമ്മാണം ;ഗാനരചന ;അഭിനയം ;പോസ്റ്റൊറൊട്ടിക്കൽ ബാലചന്ദ്രമേനോൻ എന്ന് പറഞ്ഞ പോലെ ചിങ്ങം ഒന്ന് ആഘോഷിച്ച ജനപ്രതിനിധികളെ ആക്ഷേപിക്കുന്ന തരത്തിലായി കൃഷി ആഫീസറുടെ വൺ മാൻഷോ.പഞ്ചായത്തംഗങ്ങളെ വേദിയിലിരുത്താതെ കർഷകരെയും;കർഷക തൊഴിലാളികളെയും വേദിയിൽ ക്ഷണിച്ചിരുത്തി.
എന്നാൽ പഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകർക്കും ;കർഷക തൊഴിലാളികൾക്കും ആദരവ് നൽകിയപ്പോൾ ഫലകം നൽകിയെങ്കിലും പൊന്നാട അണിയിക്കാൻ കൂട്ടാക്കിയില്ല.ക്വിസ് മത്സര വിജയികൾക്ക് അഞ്ച് രൂപായുടെ ഒരു പേനയും;പത്ത് രൂപായുടെ ഒരു കളർ പെൻസിലുമാണ് നൽകിയത്.അത് വെള്ളി പേപ്പറിൽ പൊതിഞ്ഞു നൽകിയെന്നുള്ള ഒരു ആശ്വാസവുമുണ്ട്.ചൂണ്ടച്ചേരി സഹകരണ ബാങ്കിന്റെ ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വാടകയിനത്തിലോ ,മൈക്ക് വാടക ,കസേര വാടകയിനത്തിലോ പഞ്ചായത്തിന് യാതൊരു ചിലവും വന്നിട്ടില്ല. പഞ്ചായത്തിൻ്റെ 5000 രൂപയും ,കൃഷി ഡിപ്പാർട്ട്മെൻ്റിനെറ 5000 രൂപായും ,ചൂണ്ടച്ചേരി സഹകരണ ബാങ്കിൻ്റെ 5000 രൂപയും;ഭരണങ്ങാനം ബാങ്കിന്റെ 5000 രൂപയും ചേർത്ത് ഇരുപതിനായിരം രൂപാ ഫണ്ട് ഉണ്ടായിരുന്നിട്ടും മികച്ച കർഷകന് പൊന്നാട യോ ,മത്സര വിജയികൾക്ക് അരിഹിക്കുന്ന സമ്മാനവും നൽകിയില്ല .ചൂണ്ടച്ചേരി ബാങ്ക് പ്രസിഡണ്ടിന് ആദ്യം സദസിലായിരുന്നു സ്ഥാനം ,പിന്നീട് വൈസ് പ്രസിഡണ്ട് വേദിയിലേക്ക് ക്ഷണിച്ചെങ്കിലും പെട്ടെന്നൊരു ആശുപത്രി കേസ് വന്നപ്പോൾ അദ്ദേഹവും പോയി.
താമസിച്ചു വന്ന എം.എൽ.എ മാണി സി കാപ്പൻ മികച്ച കർഷകർക്ക് ഫലകം കൊടുത്ത ശേഷം മറ്റ് പരിപാടികളിൽ പങ്കെടുക്കുവാനായി പോവുകയായിരുന്നു.എം.എൽ.എ പോയപ്പോഴെ പരിപാടി അവസാനിപ്പിച്ചു.15 മിനിറ്റ് നേരമേ കർഷക ദിനാചരണ ചടങ്ങ് നീണ്ടു നിന്നുളളൂ .സ്വാഗതവും ;കൃതഞ്ജതയുമൊന്നും ഉണ്ടായിരുന്നില്ല .അങ്ങനെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയി കർഷക ദിനാചരണം .
കാര്യമൊന്നും അറിയാതെ ചടങ്ങിന് വന്ന ബ്ളോക്ക് പ്രസിഡണ്ട് റാണി ജോസിനേയും ,ബ്ളോക്ക് മെംബർ ആനന്ദ് ചെറുവള്ളിയേയും പരിപാടി കഴിഞ്ഞതായി കൃഷി ആഫീസർ അറിയിച്ചതായി നാട്ടുകാർ ആരോപിച്ചു.ഒരു പഞ്ചായത്തംഗത്തെ ഉദ്ഘാടനത്തിന് തിരി തെളിയിക്കാൻ പേര് വിളിച്ചപ്പോൾ അത് വേണ്ട ഒരു കർഷകൻ മതിയെന്ന് കൃഷി ആഫീസർ നിഷ്കർഷിച്ചതായും ആക്ഷേപമുയർന്നു. നിങ്ങളൊക്കെ ഇനി ഒരു വർഷമല്ലെ ഉള്ളൂ. ഞങ്ങളിവിടെ എന്നു മുള്ളതാണെന്നും ഒരു പഞ്ചായത്തംഗത്തോട് കൃഷി ആഫീസർ പറഞ്ഞുവത്രെ.ഏതായാലും കർഷക ദിനം കോമഡി ഷോ ആക്കിയ കൃഷി ആഫീസർക്കെതിരെ കൃഷി വകുപ്പ് മന്ത്രിക്ക് പരാതി കൊടുക്കാനൊരുങ്ങുകയാണ് ഭരണങ്ങാനം പഞ്ചായത്തിലെ നാട്ടുകാർ.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ