Kerala

നക്ഷത്രഫലം 2024  ഓഗസ്റ്റ് 18   മുതൽ 24   വരെ

നക്ഷത്രഫലം 2024  ഓഗസ്റ്റ് 18   മുതൽ 24   വരെ
🙏സജീവ് ശാസ്‌താരം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്
ഫോൺ   96563 77700
🟡അശ്വതി : കാലാവസ്ഥാജന്യ രോഗസാദ്ധ്യത, മാതാവിന് അരിഷ്ടത.സുഹൃദ് സഹായം വർദ്ധിക്കും , സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വർദ്ധിക്കും ,  തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്റെ ലാഭം.
🔴ഭരണി :   ഗൃഹ നിർമ്മാണത്തിൽ പുരോഗതി,  പണമിടപാടുകളിൽ  അധിക ശ്രദ്ധ പുലർത്തുക , അടുത്ത സുഹൃത്തുക്കൾ വഴി  സഹായം, പഠനത്തിൽ ശ്രദ്ധ വർദ്ധിക്കും. കുടുംബസുഹൃത്തുക്കളില് നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും. രോഗശമനം ഉണ്ടാകും.  .
🟢കാർത്തിക :  ലഹരിവസ്തുക്കളിൽ  താത്പര്യം വര്ധിക്കും. മോഷണം പോയ വസ്തുക്കള് തിരികെ കിട്ടും.തൊഴിൽ രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും.   ഗൃഹനിർമ്മാണത്തിൽ  നിലനിന്നിരുന്ന അനശ്ചിതത്വം മാറും. ബന്ധുക്കൾ വഴി  കാര്യലാഭം.
🔵രോഹിണി : പുതിയ ജോലികൾ ലഭിയ്ക്കും , സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.
തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, വിവാഹ തീരുമാനമെടുക്കും ,  പുണ്യസ്ഥല സന്ദർശനം നടത്തും, യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത.
🟡മകയിരം : ദാമ്പത്യ കലഹം ശമിക്കും , ഉദരരോഗ സാദ്ധ്യത നില നിൽക്കുന്നു  , സ്വകാര്യ സ്ഥാപനത്തിൽ  തൊഴിൽ ലഭിക്കാൻ സാദ്ധ്യത , സാമ്പത്തികമായി വാരം നന്ന് .പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരമൊരുങ്ങും,  കടങ്ങള് വീട്ടുവാൻ  സാധിക്കും, ഭക്ഷണസുഖം വര്ധിക്കും. മനസ്സിൽ ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നേറും.
🔴തിരുവാതിര  : പലതരത്തില് നിലനിന്നിരുന്ന വിഷമതകള്ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്ഗങ്ങളില് ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില് നിന്നുള്ള ആദായം പ്രതീക്ഷിക്കാം. ഭവനത്തിൽ അറ്റകുറ്റപ്പണികൾ നടത്തുവാനുള്ള  ആഗ്രഹം സഫലമാകും. ബിസിനസില് നേട്ടങ്ങള്.
🟠പുണർതം :  മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയിൽ മനസ്സുവിഷമികും , . ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും.  ബന്ധുജനങ്ങളില് നിന്നുള്ള അനുഭവങ്ങള് കിട്ടും.
🟢പൂയം :  രോഗാവസ്ഥയിലുള്ളവര്ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള് പുതുതായി വാങ്ങും. സുഹൃത്തുക്കള്ക്കായി പണം ചെലവഴിക്കേണ്ടിവരും. ഗുശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള് ശമിക്കും. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് പ്രശസ്തി.
🔵ആയില്യം  : രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. ഏര്പ്പെടുന്ന കാര്യങ്ങളില് വിജയം. വിദ്യാഭ്യാസപരമായും തൊഴില്പരമായും ഉയര്ന്നവിജയം കൈവരിക്കും. സുഹൃദ് -ബന്ധു ജന സമാഗമം , ദാമ്പത്യ ജീവിത സൗഖ്യം. വിവാഹ ആലോചനകളിൽ  അനുകൂല തീരുമാനം എടുക്കുവാൻ സാധിക്കും .
🟡മകം  : ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള് നിമിത്തം നേട്ടം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള് നടത്തും. ചികിത്സകൾ വഴി രോഗശമനം ,.
🔴പൂരം   :  അവിചാരിത ധനലാഭം പ്രതീക്ഷിക്കാം,   വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്ധിക്കും. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും, ബന്ധുഗൃഹങ്ങൾ സന്ദർശിക്കും.
🟠ഉത്രം  : പ്രമുഖ വ്യക്തികളുമായി ഇടപെടുന്നതിന്  അവസരം ലഭിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ ,   സ്വന്തം ആവശ്യങ്ങള്ക്കു വേണ്ടിയോ മറ്റുള്ളവര്ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. മേലധികാരികളില് നിന്നും സൗഹാര്ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.
🟢അത്തം   :  പ്രവർത്തന വിജയം കൈവരിക്കും .ഭവനത്തില് മംഗളകര്മങ്ങള് നടക്കും.തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങള് മാറും.   പുതിയ സംരംഭങ്ങളില് ഏർപ്പെടുന്നതിന്  അവസരമൊരുങ്ങും . യാത്രകള് വഴി നേട്ടം. ഭവനനിര്മാണം പൂര്ത്തീകരിക്കും. രോഗാവസ്ഥയില് കഴിയുന്നവര്ക്ക് ആശ്വാസം ലഭിക്കും.
🔵ചിത്തിര   : അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. ധനകാര്യസ്ഥാപനങ്ങളില് നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്ക്കിടെ ധനനഷ്ടം സംഭവിക്കാനും സാധ്യത. ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.  ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും.
🟡ചോതി   : വിദ്യാര്ഥികള്ക്ക് പഠനത്തില് മികവുപുലര്ത്താന് സാധിക്കും.  ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്ക്ക് ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല് പരിക്കേല്ക്കുവാന് സാധ്യതയുണ്ട്. ഗുണാനുഭവങ്ങള് വര്ധിച്ചുനില്ക്കും.
🔴വിശാഖം : ഏര്പ്പെടുന്ന പ്രവര്ത്തനങ്ങളില് വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള് ശമിക്കും.  സഹോദരങ്ങളില്നിന്നുള്ള സഹായം ലഭിക്കും. തൊഴിലില് ഉത്തരവാദിത്വം വര്ധിക്കും. പ്രണയസാഫല്യമുണ്ടാകും.  തൊഴില്പരമായ യാത്രകള് വേണ്ടിവരും. കൃഷിയില് നിന്ന് നേട്ടങ്ങളുണ്ടാകും.
🟠അനിഴം   : തൊഴിലില് നിന്നുള്ള നേട്ടങ്ങള് കൈവരിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും. സുഹൃത്തുക്കള്വഴി കാര്യസാധ്യം. പൊതുപ്രവര്ത്തനങ്ങളില് നേട്ടം. . . സാമ്പത്തികബുദ്ധിമുട്ട് മൂലം മാറ്റിവെച്ച കാര്യങ്ങൾ പുനരാരംഭിക്കുവാൻ  കഴിയും . ഏറ്റെടുത്ത ജോലികൾ  പൂർത്തീകരിക്കും.
🟢തൃക്കേട്ട : ഗുണദോഷസമ്മിശ്രമായ ഫലങ്ങള് നിലനില്ക്കുന്നു. തൊഴിൽ പരമായ മാറ്റം  സ്ഥാനലബ്ധി എന്നിവ യുണ്ടാകും. സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം.  സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളില് താല്പ്പര്യം വര്ദ്ധിക്കും. തര്ക്കങ്ങളില് മധ്യസ്ഥം വഹിക്കേണ്ടിവരും .
🔵മൂലം : ആരോഗ്യ പരമായി വാരം അനുകൂലമാകു ,  പ്രവർത്തന  രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ തട്ടാം . . ഭക്ഷണസുഖം ലഭിക്കും..  വിശ്രമം കുറഞ്ഞിരിക്കും .  അന്യദേശവാസം വേണ്ടിവരും. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. ബന്ധുജന സമാഗമം, മനോവിഷമതകളിൽ  നിന്ന് ആശ്വാസം , സന്താനങ്ങളെകൊണ്ടുള്ള അനുഭവഗുണം   വര്ധിക്കും.
🟡പൂരാടം  : മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് മികവ്. അടുത്ത ബന്ധുക്കൾ  തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളിൽ മദ്ധ്യസ്ഥം വഹിക്കേണ്ടിവരും . സ്വപ്രയത്നത്തില് വിജയം. നേട്ടങ്ങള് മനസന്തോഷം നല്കും. ഉത്തരവാദിത്തങ്ങള് വർദ്ധിക്കും .
🔴ഉത്രാടം   : മാനസിക സുഖം കുറയും ,  അനാവശ്യചിന്തകള് വര്ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ജീവിതസുഖംകുറയും . സ്വന്തം കഴിവിനാല് കാര്യങ്ങള് സാധിക്കും. ദീര്ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള് വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില് നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും.
🟠തിരുവോണം : മാനസികമായ നിരാശ അധികരിച്ചു നിൽക്കും, ഉദ്ദേശകാര്യങ്ങൾ  സാധിക്കുകയില്ല , ആരോഗ്യസ്ഥിതിമോശമായിരിക്കും, മൂത്രായശ രോഗങ്ങൾ പിടിപെടാം, പണച്ചെലവധികരിക്കും അനാവശ്യ കാര്യങ്ങൾക്ക്  പണം ചെലവിടേണ്ടിവരും , . ദീഘ ദൂരയാത്രകൾ വേണ്ടിവരും .
🟢അവിട്ടം   : സാമ്പത്തികമായ വിഷമതകൾ ശമിക്കും  , സന്താനഗുണമനുഭവിക്കും, ആരോഗ്യപരമായി ഉന്മേഷം തിരികെക്കിട്ടും  , തൊഴിൽ രംഗം പുഷ്ടിപ്പെടും. സുഹൃത്തുക്കളുമായി വാഗ്വാദങ്ങളിൽ ഏർപ്പെടും ,  പ്രേമ ബന്ധങ്ങളിൽ അനുകൂല തീരുമാനങ്ങൾ .  പുതിയായ വാഹനം വാങ്ങുവാൻ ആലോചിക്കും .
🔵ചതയം   : അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും , വ്യവഹാരങ്ങളിൽ തിരിച്ചടികൾ, പുണ്യ സ്ഥല സന്ദർശനം , ദീർഘകാല പരിശ്രമത്തിനു തക്ക ഫലം ലഭിക്കും , ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, വാക്കു തർക്കങ്ങൾ, തൊഴിൽ രംഗത്ത് നേട്ടങ്ങൾ.
🟡പൂരുരുട്ടാതി : ശരീരത്തിൽ മുറിവ് , പരുക്ക്  ഇവയ്ക്കു  സാദ്ധ്യത ,സ്വകാര്യ സ്ഥാപന ജീവനക്കാർക്ക് തൊഴിൽപരമായ വിഷമതകൾ , സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി, പണമിടപാടുകളിൽ നഷ്ടം, ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. ദാമ്പത്യ കലഹം അവസാനിക്കും .
🔴ഉത്രട്ടാതി : ആരോഗ്യ വിഷമതകൾ വർദ്ധിക്കും ,  ഔഷധ സേവാ വേണ്ടിവരും , കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , വാഹനത്തിന്  അറ്റകുറ്റപ്പണികൾ.അപ്രതീക്ഷിത  ധനവരുമാനം പ്രതീക്ഷിക്കാം., ഭക്ഷണ സുഖം കുറയും , മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ .
🟠രേവതി : തൊഴിൽപരമായ യാത്രകൾ കൂടുതലായി വേണ്ടിവരും ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും ,  ഭാഗ്യ പരീക്ഷണങ്ങളിൽ ധനനഷ്ടം  നേരിടും, കർമ്മരംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ വിഷമതകൾ, ബന്ധുക്കളെ സന്ദർശിക്കും , ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top