കോട്ടയം: വയനാട്ടിൽ മഹാദുരന്തത്തിൽ രക്ഷയുടെ കരങ്ങളുമായി റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥ ന്റെ നേതൃത്വത്തിലുള്ള സംഘം. കൂട്ടിക്കൽ ഇളങ്കാട് വയലിൽ ജസ്റ്റിൻ ജോർജും സംഘവുമാണ് ദുരന്ത വാർത്തയറിഞ്ഞതിനു പിന്നാലെ വയനാട്ടിലേക്ക് യാത്ര തിരിച്ചത്. കരസേന മദ്രാസ് റജി മെൻ്റിൽനിന്ന് വിരമിച്ച ജസ്റ്റിൻ 2018ലെ മഹാപ്രളയത്തിലും 2021ലൈ കൂട്ടിക്കൽ ദുരന്തത്തിലും രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. കൂട്ടിക്കൽ പ്രളയത്തിൽ മുക്കുളം പ്രദേശത്ത് ഒറ്റപ്പെട്ട 20 ആളുകളെ വടംകെട്ടി പൂല്ലുകയാറിൻ്റെ മറുകരയിൽ എ ത്തിച്ചത് ജസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു.
പരിമിതമായ സാഹചര്യങ്ങ ളിലും മനുഷ്യസാധ്യമായതെല്ലാം ചെയ്യണമെന്നുള്ള ആഗ്രഹ മാണ് വയനാട്ടിലേക്ക് എത്തിച്ചതെന്ന് ജസ്റ്റിൻ പറയുന്നു. പ ത്തോളമാളുകളെ രക്ഷിക്കാനായി, ഒരുപാട് ആളുകളെ സഹായിച്ചു. ചെളിയിലും മണ്ണിലും അ ടിഞ്ഞുകൂടിയ മൃതദേഹാവശി ഷ്ടങ്ങൾ എത്തിക്കുന്നതായിരുന്നു ഏറ്റവും ദുഃസഹമെന്ന് ജസ്റ്റി ൻ പറഞ്ഞു. പാലായിൽനിന്നു ജീപ്പിലാണ് യാത്ര ആരംഭിച്ചത്. അവശ്യമായ സാമഗ്രികളുമായി വയനാടെത്തിയെങ്കിലും ദുരന്തത്തിൻ്റെ മുമ്പിൽ ഇതൊന്നുമല്ലായിരുന്നു.
യാത്രയിൽ കൊണ്ടു പോയ വടം ഉൾപ്പടെ പൊട്ടിപ്പോയി പരിമിതമായ സാഹചര്യത്തിലും പരമാവധി പരിശ്രമിച്ചു. ജ സ്റ്റിൻ പറഞ്ഞു കൂട്ടിക്കൽ ദുരന്ത ത്തിൽ രക്ഷാപ്രവർത്തനത്തിന് സജീവമായിരുന്ന ജസ്റ്റിൻ ഇത്തവണ രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക്കിന് അർഹനായി. സ്വാതന്ത്യദിനത്തിൽ രാഷ്ട്രപതിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങും. ഭാര്യ: ജ്യോതി തേജസ്, ജീവൻ എന്നിവരാണ് മക്കൾ സാജിദ്, റാഷിദ്, മാഹിൻ, സൂലൈമാൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ.