Kerala

ഈരാറ്റുപേട്ട നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകദിനത്തിന്റെ ഭാഗമായി കർഷക തൊഴിലാളികളെ അവാർഡ് നൽകി ആദരിച്ചു

ഈരാറ്റുപേട്ട നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകദിനത്തിന്റെ ഭാഗമായി കർഷക തൊഴിലാളികളെ അവാർഡ് നൽകി ആദരിച്ചു.ബഹു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ ആദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബഹു. MLA adv. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം നിർവഹിച്ചു.യോഗത്തിൽ മുതിർന്ന കർഷകത്തൊഴിലാളികളെയും,യുവ കർഷകത്തൊഴിലാളികളെയും,വനിതാ കർഷകത്തൊഴിലാളികളെയും, വിദ്യാർത്ഥി കർഷകത്തൊഴിലാളികളെയും ആദരിച്ചു.

കൂടാതെ കർഷകദിനത്തോട് അനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ സെന്റ്. അൽഫോൻസ സ്കൂളിന് ഒന്നാം സ്ഥാനവും, കാരക്കാട് UP സ്കൂളിന് രണ്ടാം സ്ഥാനവും നൽകി അനുമോദിച്ചു.കൃഷി ഓഫീസർ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ adv. മുഹമ്മദ്‌ ഇല്യാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫസിൽ റഷീദ്, ഷെഫ്ന ആമീൻ,

ഫാസില അബ്സാർ കൗൺസിലർമായ നാസ്സർ വെള്ളൂപ്പറമ്പിൽ,സുനിൽ കുമാർ,അൻസർ പുള്ളോലിൽ, എസ് കെ നൗഫൽ,സുനിത ഇസ്മായിൽ, അനസ് പാറയിൽ, നൗഫിയ ഇസ്മായിൽ, നസീറ സുബൈർ, ഫാത്തിമ സുഹാന ജിയാസ് കാർഷിക സമിതി അംഗം മുജീബ് മറ്റു സമിതി അംഗങ്ങൾ വിവിധ കർഷക തൊഴിലാളികളെ ആദരിച്ചു.അസി. കൃഷി ഓഫീസർ നജി പി. എ കൃതജ്ഞത അർപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top