പാലാ : കെ. ടി. യു. സി (എം ) യൂണിയൻ പാലാ ടൗണിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പാലാ ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
യോഗത്തിൽ ഷിബു കാരമുള്ളിൽ, ബിബിൽ പുളിയ്ക്കൽ, ജിഷോ ചന്ദ്രൻ, കെ. വി. അനൂപ്, കണ്ണൻ പാലാ, ടിനു തകടിയേൽ, ഇ. കെ. ബിനു, തോമസ് ആന്റണി, ടോമി കട്ടയിൽ, സജി നെല്ലൻകുഴിയിൽ, വിൻസെന്റ് തൈമുറിയിൽ, ടോമി കണ്ണംകുളം, മേരി തമ്പി, സുനിൽ കൊച്ചുപറമ്പിൽ, ഷാജു ചക്കാലയിൽ, വിനോദ് ജോൺ, മാത്യു കുന്നേ പറമ്പിൽ, സാജൻ, സജി കൊട്ടാരമറ്റം, കുര്യാച്ചൻ മണ്ണാർമറ്റം, രാജു ഇലവുങ്കൽ, ശരത് പൂഞ്ഞാർ, തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് തൊഴിലാളികൾ ടൗണിൽ മധുര പലഹാര വിതരണം നടത്തി.തുടർച്ചയായ മുപ്പത്തഞ്ചാം വർഷമാണ് കെ ടി യു സി പാലാ ടൗണിൽ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ..