Kerala

കേരളത്തിൽ അഞ്ചുദിവസം കനത്ത മഴയും കാറ്റും; അച്ചായൻസ് ഗോൾഡ് തിരുനക്കര മൈതാനത്ത് നടത്തുന്ന സമൂഹവിവാഹം ആഗസ്റ്റ് 25 ഞായറാഴ്ചത്തേക്ക് മാറ്റി

Posted on

കേരളത്തിൽ അഞ്ചുദിവസം കനത്ത മഴയും കാറ്റും; അച്ചായൻസ് ഗോൾഡ് തിരുനക്കര മൈതാനത്ത് നടത്തുന്ന സമൂഹവിവാഹം ആഗസ്റ്റ് 25 ഞായറാഴ്ചത്തേക്ക് മാറ്റി; ജാതിമതഭേദങ്ങൾക്കപ്പുറം മനുഷ്യസ്നേഹം തലയുയർത്തി നിൽക്കുന്നതും പത്ത് പെൺകുട്ടികൾ മംഗല്യവതികളാകുന്നതുമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ നാടിന്റെ മന്ത്രിമാരും, എംപിമാരും, എംഎൽഎമാരും, സാംസ്കാരിക നായകരും ടോണി വർക്കിച്ചനൊപ്പം ഒത്തുചേരും; വധൂവരന്മാരെ അനുഗ്രഹിക്കുന്നതിനായി എല്ലാ മനുഷ്യസ്നേഹികളെയും ആഗസ്റ്റ് 25 ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് തിരുനക്കര മൈതാനത്തേക്ക് ക്ഷണിക്കുന്നു.

 

കോട്ടയം :വിവാഹ ജീവിതം സ്വപ്നം മാത്രമായി കരുതിയ യുവതീ യുവാക്കളെ പുതുജീവനേകി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് ജീവകാരുണ്യ പ്രവർത്തകനും വ്യാപാരിയുമായ അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. സമൂഹ വിവാഹമെന്ന സങ്കല്പത്തിന്റെ മഹിമയും നന്മയും ഉയർത്തിപ്പിടിച്ച് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ സ്നേഹസ്പർശം പദ്ധതിയിലൂടെ ഈ പുണ്യ പ്രവർത്തിക്ക് മാതൃകയാവുകയാണ്.

ജാതിമതഭേദങ്ങൾക്കപ്പുറം മനുഷ്യസ്നേഹം തലയുയർത്തി നിൽക്കുന്നതുംപത്ത് പെൺകുട്ടികൾ മംഗല്യവതികളാകുന്നതുമായ
നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ നാടിന്റെ മന്ത്രിമാരും, എംപിമാരും, എംഎൽഎമാരും, സാംസ്കാരിക നായകരും ടോണി വർക്കിച്ചനൊപ്പം ഒത്തുചേരും.

സ്ത്രീധനത്തിൻ്റെ പേരിലുള്ള അക്രമവും കുടുംബ വഴക്കുകളും ഏറി വരുന്ന ഈ കാലത്ത് സ്ത്രീധന വിപത്തിനെതിരായ ശബ്ദം ഉയർത്തിക്കൊണ്ടുവരിക എന്ന ബോധം കൂടി ഈ സമൂഹ വിവാഹം കൊണ്ട് അച്ചായൻസ് ഗോൾഡ് ലക്ഷ്യമിടുന്നു. താലിമാലയും സ്വർണ്ണാഭരണങ്ങളും വരനും വധുവിനുമുള്ള വിവാഹ വസ്ത്രങ്ങളും, വിവാഹചിലവും ഉൾപ്പെടെയെല്ലാം അച്ചായൻസ് ഗോൾഡിന്റെ സ്നേഹസ്പർശം പദ്ധതിയിലൂടെ സൗജന്യമായി നല്കുന്നതുമാണ്.

കേരളത്തിൽ അഞ്ചുദിവസം കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് ആഗസ്റ്റ് 17ന് തിരുനക്കര മൈതാനത്ത് നടത്താനിരുന്ന സമൂഹവിവാഹം ആഗസ്റ്റ് 25 ഞായറാഴ്ചത്തേക്ക് മാറ്റിയ വിവരം എല്ലാ മനുഷ്യസ്നേഹികളെയും അറിയിക്കുന്നു. വധൂവരന്മാരെ അനുഗ്രഹിക്കുന്നതിനായി എല്ലാ മനുഷ്യസ്നേഹികളെയും ആഗസ്റ്റ് 25 ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് തിരുനക്കര മൈതാനത്തേക്ക് ക്ഷണിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version