പാരീസ് ഒളിമ്പിക്സിൽ ഇന്നലെ വരെ ഏഴാം സ്ഥാനത്തായിരുന്ന അമേരിക്ക ഇന്ന് രണ്ടാം സ്ഥാനത്ത് കുതിച്ചെത്തി. പതിനെട്ട് സ്വർണ്ണവും 14 വെള്ളിയും 9 വെങ്കലവുമായി ചൈന കുതിക്കുമ്പോൾ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ അമേരിക്കയ്ക്ക് ആകെ മെഡൽ 64 ആണ് .അതേ സമയം ചൈനയ്ക്ക് ആകെ മെസൽ 41 ആണുള്ളത് .അമേരിക്കയ്ക്ക് സ്വർണ്ണം 14 ,വെള്ളി 25 വെങ്കലം 25 എന്നിങ്ങനെയാണ് മെഡൽ നില.ചൈന ഷൂട്ടിങ്ങിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയത് . നാല് സ്വർണ്ണം വെടിവച്ചിട്ടെങ്കിൽ ;അമേരിക്ക നീന്തൽ കുളത്തിൽ നിന്നും ആറ് സ്വർണ്ണം മുങ്ങിയെടുത്ത് കരുത്ത് തെളിയിച്ചു ..
മൂന്നാം സ്ഥാനത്തുള്ള ഫ്രാൻസിന് 12 സ്വർണ്ണം ഉള്ളപ്പോൾ നാലാമതുള്ള ആസ്ട്രേലിയയ്ക്ക് 12 സ്വർണ്ണമുണ്ട് .അഞ്ചാമതുള്ള ബ്രിട്ടന് 10 സ്വർണ്ണമുള്ളപ്പോൾ ആറാമതുള്ള കൊറിയയ്ക്കും 10 സ്വർണ്ണമാണുള്ളത്.
എഴാമതുള്ള ജപ്പാൻ 8 സ്വർണ്ണവുമായി മുന്നേറുമ്പോൾ എട്ടാമതുള്ള ഇറ്റലിക്ക് ആറ് സ്വർണ്ണമാണുള്ളത് ,ഒൻപതാമതുള്ള നെതർലൻഡിന് ആറ് സ്വർണ്ണമുള്ളപ്പോൾ പത്താമതുള്ള ജർമ്മനിക്ക് അഞ്ച് സ്വർണ്ണമാണുള്ളത്.
ഇന്ത്യ ഇന്നലെ 43 ആം സ്ഥാനത്തുള്ളപ്പോൾ ഇന്ന് 54-)0 സ്ഥാനത്താണുള്ളത് .3 വെങ്കലമാണ് ഇന്ത്യയുടെ സമ്പാദ്യം .ഇന്ന് ഹോക്കിയിൽ ബ്രിട്ടനെ 4-2 ന് തോൽപിച്ച് ഇന്ത്യ സെമിയിൽ കടന്നു.