പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു. ത്രിവർണ പതാകകളും കുട്ടിത്തൊപ്പികളും അണിഞ്ഞ് കുരുന്നുകൾ അണിനിരന്നപ്പോൾ അത് പാലാക്കാർക്ക് നവ്യാനുഭവമായി.
കൊച്ചു ഗാന്ധിജി, ഇന്ദിരാഗാന്ധി, കുട്ടി ചാച്ചാജിമാർ, ഭാരതാംബ എന്നിവ റാലിക്ക് മിഴിവേകി.സ്കുളിൽ നിന്ന് ആരംഭിച്ച റാലി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ ചുറ്റി സ്കൂളിൽ തിരിച്ചെത്തിയപ്പോൾ മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ. ചീരാംകുഴി, അധ്യാപകരായ ബിൻ സി സെബാസ്റ്റ്യൻ, സി.ലിജി ,ലീജാ മാത്യു, സി. ഡോണാ, മാഗി ആൻഡ്രൂസ്, സി.ജെസ്സ് മരിയ ,ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നൽകി.