Kerala
കുടയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് കൂടുമാറിയപ്പോൾ കുട പോയി :ചീട്ട് കീറിയത് തെരെഞ്ഞെടുപ്പ് കമ്മീഷൻ
കാഞ്ഞാർ: കുടയത്തൂർ പഞ്ചായത്ത് (പ്രസിഡന്റ് ഉഷാ വിജയനെ കൂറുമാറ്റക്കേസിൽ അയോഗ്യയാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ, കേരള കോൺഗ്രസ് പാർട്ടി പ്രതിനിധിയായി യുഡിഎഫിൽ നിന്നും 2020 ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച ഉഷാ വിജയനെ 6 വർഷത്തേക്കാണ് കമ്മീഷൻ അയോഗ്യയാക്കിയിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യത്തെ ഒരു വർഷം കേരള കോൺഗ്രസിനും ബാക്കി നാല് വർഷം കോൺഗ്രസിനുമെന്നതായിരുന്നു യുഡിഎഫ് ധാരണ.
ഒരു വർഷം കഴിഞ്ഞ് കൂറുമാറി സിപിഎമ്മിൽ ചേർന്ന് പ്രസിഡന്റ് സ്ഥാനത്ത് തുടർന്നതിനെതിരെ യുഡിഎഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിരുന്നു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ എം.ജെ ജേക്കബ്, കുടയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറ്റ്ലീന സിാ എന്നിവർ നൽകിയ പരാതി തെളിവുകൾ സഹിതം പരിഗണിച്ചാണ് കമ്മീഷൻ വിധി പ്രഖ്യാപിച്ചത്. ഹൈക്കോടതി അഭിഭാഷകരായ അഡ്വ. എ സന്തോഷ് കുമാർ, അഡ്വ.വിനോദ് കൈപ്പാടി, അഡ്വ.എ ആനന്ദ് എന്നിവരാണ് ഇലക്ഷൻ കമ്മിഷൻ മുമ്പാകെ ഹാജരായത്. ഉഷ വിജയൻ അയോഗ്യയായതോടെ പഞ്ചായത്തിലെ കക്ഷി നില യുഡിഎഫ്-5 എൽഡിഎഫ് – 5 എന്നിങ്ങനെയാണ്.
കാഞ്ഞാറിൽ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയനെ ഇലക്ഷൻ കമ്മീഷൻ അയോഗ്യയാക്കിയതിൽ യു ഡി എഫ് ആഹ്ളാദ പ്രകടനം. നടത്തിപ്രകടനത്തിൽ മുസ്ലീം ലീഗിൻ്റെ പ്രാതിനിധ്യം വളരെ ശ്രദ്ധേയമായി ടൗണിൽ നടന്ന ആഹ്ളാദ പ്രകടനത്തിന് ശേഷം പഞ്ചായത്ത് ജങ്ഷനിൽ പൊതുയോഗം ചേർന്നു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മുരളീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ,കെ പി സി സി മെമ്പർ എം കെ പുരുഷോത്തമൻ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ കെ ബിജു, മുസ്ലീം ലീഗ് കുടയത്തൂർ മണ്ഡലം പ്രസിഡന്റ് അസ്സി പാലംകുന്നേൽ, ജോസകുട്ടി തുടിയൻപ്ലക്കൽ, ജിൽസ് മുണ്ടക്കൽ, റോജി ഫ്രാൻസിസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ലീന സിജു, പുഷ്പ വിജയൻ, അഡ്വ അരുൺ പൂച്ചക്കുഴി,ഫൈസൽ കെ എസ്, ടി സി ചെറിയാൻ, ലത ജോസ്, അപ്പച്ചൻ കള്ളുകാട്ട് എന്നിവർ പ്രസംഗിച്ചു.