Kerala

കുട്ടികളും കൃഷിയിലേക്ക് ” കർഷക അദ്ധ്യാപക സംഗമം

Posted on

പാലാ : രൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ “കുട്ടികളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലെ ചിൽഡ്രൺസ് ഫാർമേഴ്സ് ക്ലബ് ചുമതലക്കാരായ അദ്ധ്യാപകർക്കായി പാലാ രൂപതാതല കർ ഷക അദ്ധ്യാപക സംഗമം സംഘടിപ്പിക്കും.

നാളെ  ( ആഗസ്റ്റ് 14 വ്യാഴം)2.00 പി.എം ന് ബിഷപ്പ് ഹൗസ് ഹാളിൽ നടക്കുന്ന കർഷക അദ്ധ്യാപക സംഗമത്തിന്റെ ഉദ്ഘാടനവും സ്കൂളുകളിലേക്കുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനവും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിക്കും.

രൂപതാ കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലാ , പി.എസ്. ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ തുടങ്ങിയവർ പ്രസംഗിക്കും. അഗ്രികൾച്ചർ അസിസ്റ്റന്റ്റ് ഡയറക്ടർ ട്രീസാ സെലിൻ ജോസഫ് ക്ലാസ്സ് നയിക്കും. ആദ്യഘട്ടത്തിൽ എഴുപത്തഞ്ചു സ്ക്കൂളുകൾക്കുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version