Kerala
സ്വാതന്ത്ര്യ സമര സ്മരണയിൽ അരുവിത്തുറ കോളേജിൽ ഡോക്യുമെൻ്ററി ഫിലിം ഫെസ്റ്റിവൽ
അരുവിത്തുറ : ഭാരതത്തിൻ്റെ 77-ാം സ്വതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി അരുവിത്തുറ കോളേജിലെ പൊളിറ്റിക്ക്സ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഭാരത് കാ കഹാനി യെന്ന പേരിൽ ഡോക്യുമെൻ്ററി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
രാജ്യത്തിൻ്റെ ചരിത്രത്തിലേക്കും സ്വാതന്ത്യത്തിൻ്റെ നാൾ വഴികളിലേക്കും വെളിച്ചം വീശുന്ന നിരവധി ഡോക്യുമെൻ്ററികൾ മേളയിൽ സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പൊളിറ്റിക്ക്സ്സ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൽ, പൊളിറ്റിക്ക്സ് വിഭാഗം അദ്ധ്യാപകൻ സിറിൾ സൈമൺ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.