Kerala
ഓൺലൈൻ മാധ്യമങ്ങളെ അവഗണിക്കുന്ന പൊതുപ്രവർത്തകർ;അവരുടെയും;ബന്ധു ജനങ്ങളുടെയും വോട്ട് തങ്ങൾക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുമോ :ഓൺലൈൻ കൂട്ടായ്മ
കോട്ടയം :ഓൺലൈൻ മാധ്യമങ്ങളെ അവഗണിക്കുന്ന പൊതുപ്രവർത്തകർ;അവരുടെയും;ബന്ധു ജനങ്ങളുടെയും വോട്ട് തങ്ങൾക്കോ തങ്ങളുടെ പ്രസ്ഥാനത്തിനോ ആവശ്യമില്ലെന്ന് പ്രഖ്യാപിക്കാനുള്ള തന്റേടം കാണിക്കണമെന്ന് പാലായിലെ ഓൺലൈൻ മാധ്യമ കൂട്ടായ്മ.കോട്ടയം മീഡിയാ ചീഫ് എഡിറ്റർ തങ്കച്ചൻ പാലായും;ഡെയ്‌ലി മലയാളി ചീഫ് എഡിറ്റർ സുധീഷ് ബാബു ;ബി.എം ടി വി ചീഫ് എഡിറ്റർ പ്രിൻസ് ബാബു എന്നിവരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് .
മാധ്യമ പ്രവർത്തനം മാറ്റങ്ങൾക്കു വിധേയമാണ്.ആ മാറ്റത്തിന്റെ ഉപോല്പന്നമാണ് ഓൺ ലൈൻ മാധ്യമ പ്രവർത്തനം.എന്നാൽ ചില പൊതു പ്രവർത്തകർ തെരെഞ്ഞെടുപ്പ് കാലത്ത് ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ പിന്തുണ തേടുകയും വിജയിച്ചു കഴിഞ്ഞ ശേഷം ഓൺലൈൻ മാധ്യമ പ്രവർത്തകരെ അവഗണിക്കുകയും ചെയ്യുന്നത് തുടർ കഥയാവുമ്പോഴാണ് തങ്ങൾക്ക് പ്രതികരിക്കേണ്ടി വരുന്നതെന്ന് മൂവരും അഭിപ്രായപ്പെട്ടു.
ഇന്ന് പ്രിന്റഡ് മാധ്യമങ്ങൾ ഊർദ്ധൻ വലിച്ചു കൊണ്ടിരിക്കുന്നത് പത്ര പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാവര്ക്കും അറിയാവുന്ന വസ്തുതയാണ് .പത്ര മുത്തശികൾ എന്ന് കരുതുന്ന മാധ്യമങ്ങൾ പോലും; ഓൺലൈൻ രംഗത്തേക്ക് സ്റ്റാഫിനെ മാറ്റി പ്രതിഷ്ഠിക്കുകയും;പ്രിന്റഡ് പത്ര രംഗത്തേക്ക് വിപ്രതിപത്തിയും കാണിക്കുന്നത് പത്ര പ്രവർത്തനത്തിന്റെ മാറിയ മുഖത്തെയാണ് വെളിവാക്കുന്നത് .ഈയടുത്ത കാലത്ത് ഒരു മാ പത്രം കോട്ടയം ജില്ലയിൽ ഒരു ദിവസം മുടങ്ങി .കണ്ണൂർ ജില്ലയിൽ ഈ പത്രം മാസത്തിൽ പല ദിവസങ്ങളിലും മുടങ്ങുന്ന അവസ്ഥയിലുമാണ് . അതൊന്നും മനസിലാക്കാതെ ഓൺലൈൻ പത്രങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നവർ തങ്ങൾക്ക് ഈ വരുന്ന തെരെഞ്ഞെടുപ്പിൽ ഓൺലൈൻ പത്രങ്ങളുടെയോ ;അവരുടെ ബന്ധുജനങ്ങളുടെയോ വോട്ട് വേണ്ടെന്നു പറയുവാനുള്ള നട്ടെല്ല് കാണിക്കണമെന്ന് ഓൺലൈൻ കൂട്ടായ്മ ആവശ്യപ്പെട്ടു .