Kerala
മൂന്നാനി മുൻസിപ്പൽ ലോയേഴ്സ് കോമ്പ്ളക്സ് ഇനി മുൻസിപ്പൽ കോമ്പ്ളക്സാകും
പാലാ: മൂന്നാനിയിലെ കോടതി സമുച്ചയത്തിൻ്റെ പേര് ഇനി മുൻസിപ്പൽ കോമ്പ്ളക്സ് എന്ന പേരിലാകും അറിയപ്പെടുക. ഇന്നലെ ചേർന്ന നഗരസഭാ യോഗത്തിലാണ് ഇതിന് അനുമതി ലഭിച്ചത്.
മൂന്നാനി ലോയേഴ്സ് കോമ്പ്ളക്സിലെ ഷട്ടറുകൾ ആരും ലേലത്തിനെടുക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് മുത്തോലിയിലെ സ്വകാര്യ ഗ്രൂപ്പ് മുറികൾ മൊത്തത്തിലെടുത്ത് അറ്റകുറ്റപ്പണികൾ നടത്തി ഹോസ്റ്റലാക്കി മാറ്റുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
അതേ സമയം തന്നെ വർക്കിംഗ് വിമൻസ് ഹോസ്റ്റലും വനിതാ കമ്മീഷൻ മുൻകൈയെടുത്ത് ഏറ്റെടുത്തിട്ടുണ്ട്. മുൻ സിപ്പാലിറ്റിക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ വരുമാനമുണ്ടാക്കാൻ മുൻകൈയ്യെടുത്ത ചെയർമാൻ ഷാജു തുരുത്തനും ,വികസനസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ടിനും നഗരസഭ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.