Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി 3.95 ലക്ഷം രൂപ;സഹായവുമായി വൈക്കം എം എൽ എ യും
കോട്ടയം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) സഹായവുമായി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും. വെള്ളിയാഴ്ച(ഓഗസ്റ്റ് 2) മാത്രം 3.95 ലക്ഷം രൂപയാണ് കോട്ടയം കളക്ട്രേറ്റിൽ എത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്.
കോട്ടയം കളരിക്കബസാറിലുള്ള ജോസ്ഗോൾഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു രണ്ടുലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് കൈമാറി.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അറ്റ്ലസ് കിച്ചൺ ആൻഡ് ഇന്റീരിയർ എന്ന സ്ഥാപനം 1.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. കമ്പനി എം.ഡി. ഷാജിത ഷാജിയും കമ്പനി സ്ഥാപകനായ ഷാജഹാനും ഡോ. ഇന്റീരിയർ എന്ന സ്ഥാപനത്തിന്റെ ഉടമ അജയ് ശങ്കറും ചേർന്നാണ് ചെക്ക് ജില്ലാ കളക്ടർ ജോൺ ജോൺ വി. സാമുവലിന് ചെക്ക് കൈമാറിയത്. കോട്ടയം സർക്കാർ ഡെന്റൽ കോളജ് വിദ്യാർഥി യൂണിയൻ 45000 രൂപയുടെ ഡി.ഡിയും ജില്ലാ കളക്ടർക്കു കൈമാറി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാനയുമായി ഡെന്റൽ കോളജ് വിദ്യാർഥികളും
കോട്ടയം: വയനാട് ദുരന്തത്തിന് ഇരയായവർക്കു സഹായഹസ്തവുമായി കോട്ടയം സർക്കാർ ഡെന്റൽ കോളജ് വിദ്യാർഥി യൂണിയനും. ഡെന്റൽ കോളജ് വിദ്യാർഥി യൂണിയനായ ‘അദ്രിത’ വിദ്യാർഥികളിൽ നിന്നു സമാഹരിച്ച 45000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(സി.എം.ഡി.ആർ.എഫ്)യിലേക്കു നൽകുന്നതിനായി ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.5 ലക്ഷം രൂപയുടെ ചെക്ക്അറ്റ്ലസ് കിച്ചൺ ആൻഡ് ഇന്റീരിയർ എം.ഡി. ഷാജിത ഷാജിയും കമ്പനി സ്ഥാപകനായ ഷാജഹാനും ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് കൈമാറുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 45000 രൂപയുടെ ഡി.ഡി. കോട്ടയം സർക്കാർ ഡെന്റൽ കോളജ് വിദ്യാർഥി യൂണിയൻ ഭാരവാഹികൾ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് കൈമാറുന്നു.
വയനാടിന് സഹായവുമായി വൈക്കം എം.എൽ.എ.
കോട്ടയം: വയനാട് ദുരന്തത്തിനിരയായവർക്കു സഹായഹസ്തവുമായി സി.കെ. ആശ എം.എൽ.എയും. സി.കെ. ആശ എം.എൽ.എയുടെയും വൈക്കം താലൂക്ക് ഓഫീസിന്റെയും സഹകരണത്തോടെ സമാഹരിച്ച ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും മറ്റ് അവശ്യവസ്തുക്കളും കോട്ടയം ബസേലിയസ് കോളജിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കളക്ഷൻ സെന്ററിലെത്തിച്ചു. സി.കെ. ആശ എം.എൽ.എയിൽ നിന്നു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വസ്തുക്കൾ ഏറ്റുമാങ്ങി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, വൈക്കം തഹസീൽദാർ കെ.ആർ. മനോജ് എന്നിവർ സന്നിഹിതരായിരുന്നു.