Kerala

കൈവിടില്ല.. ! താങ്ങായി അച്ചായൻസുണ്ട്..!വയനാടിനെ നെഞ്ചോട് ചേർത്ത് അച്ചായൻസ്:മൂന്ന് ലോഡ് അവശ്യ വസ്തുക്കൾ വയനാട് ജില്ലാ കളക്ട്രേറ്റിൽ എത്തിച്ച് ടോണി വർക്കിച്ചൻ

കൈവിടില്ല.. !
താങ്ങായി അച്ചായൻസുണ്ട്..! വയനാട് മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് മൂന്ന് ലോറി നിറയെ
അവശ്യവസ്തുക്കളുമായി ടോണിവർക്കിച്ചൻ വയനാട്ടിലെത്തി; വയനാട്, മാനന്തവാടി തഹസിൽദാർമാരായ ശിവദാസും, പ്രശാന്തും, ഡെപ്യൂട്ടി തഹസിൽദാർ കൃഷ്ണകുമാറും ചേർന്ന് ആവശ്യവസ്തുക്കൾ ഏറ്റുവാങ്ങി;

കോട്ടയം: കൈവിടില്ല.. !
താങ്ങായി അച്ചായൻസുണ്ട്.! വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് മൂന്ന് ലോറി നിറയെ അവശ്യ വസ്തുക്കളുമായി
അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചൻ വയനാട് കളക്ടറേറ്റിൽ എത്തി.

ഇന്നലെ രാവിലെ 9 മണിയോടെ കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനാണ് അവശ്യ വസ്തുക്കൾ നിറച്ച ലോറി കോട്ടയത്തു നിന്നും ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് ലോറി വയനാട്ടിലെത്തിയത്.വയനാട് തഹസിൽദാർ ശിവദാസ്, മാനന്തവാടി തഹസിൽദാർ പ്രശാന്ത്, ഡെപ്യൂട്ടി തഹസിൽദാർ കൃഷ്ണകുമാർ എന്നിവർ ചേർന്ന് ലോറിയിലെ അവശ്യവസ്തുക്കൾ ഏറ്റുവാങ്ങി.

വയനാട് വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിൽ മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി കുടുംബങ്ങൾക്കാണ് സർവ്വതും നഷ്ടപ്പെട്ടത്.അവരും നമ്മളുടെ സഹോദരങ്ങൾ ആണെന്നും, ദുരിതത്തിൽ പെട്ടവർക്ക് സഹായമെത്തിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നും ടോണി വര്‍ക്കിച്ചൻ പറഞ്ഞു

വസ്ത്രങ്ങൾ, തേയില പൊടി, പഞ്ചസാര,
ബിസ്ക്‌കറ്റ്,
അരി,
പയർ വർഗങ്ങൾ, മുളക്പൊടി, വെളിച്ചെണ്ണ,
കുടിവെള്ളം,
സാനിറ്ററി നാപ്‌കിൻ,
പാമ്പേഴ്സ്, പാത്രങ്ങൾ, ബക്കറ്റ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പുകൾ, 200 മെത്തകൾ തുടങ്ങി എല്ലാ അവശ്യവസ്തുക്കളും ലോറിയിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top