Kerala
തൃശ്ശൂർ: ആർട്സ് ഇന്റർകൾച്ചർ അമ്യൂസ്മെൻറ് ആൻഡ് മൂവി മേക്കേഴ്സ് അസോസിയേഷൻ (ഐമ) 2024-25 നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു
തൃശ്ശൂർ: ആർട്സ് ഇന്റർകൾച്ചർ അമ്യൂസ്മെൻറ് ആൻഡ് മൂവി മേക്കേഴ്സ് അസോസിയേഷൻ (ഐമ) 2024-25 നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു .ആറു വർഷക്കാലമായി ഇന്ത്യ മൊത്തമുള്ള എല്ലാ കലാരൂപങ്ങളെയും (64 കലാരൂപങ്ങൾ) ഒന്നിച്ച് ഐമ എന്ന സംഘടനയിൽ നിർത്തിക്കൊണ്ട് ഇന്ത്യ മുഴുവനും ഉള്ള കലാകാരന്മാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയാണ് ഐമ .
ഐമ ഫൗണ്ടർ ഏഞ്ചൽ വർഗീസിന്റെ അധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയുടെ യോഗം ആരംഭിച്ചു. തുടർന്ന് 2024- 25 വർഷത്തെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു . ഐമ നാഷണൽ കമ്മിറ്റി ചെയർമാൻ അനില എം കൃഷ്ണൻ, തുടർന്ന് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ഡോക്ടർ ഗിരീഷ് കുമാർ സി ബി ,ജനറൽ സെക്രട്ടറി ഏഞ്ചൽ വർഗീസ്, ഖജാൻജി ഷിജി റോയ്, വൈസ് പ്രസിഡൻറ് ഷാജി സി. കെ , ജോയിൻ സെക്രട്ടറി ആർ വിജയൻ മുരുക്കുംപുഴ , എക്സിക്യൂട്ടീവ് ഡയറക്ടർമരായി പ്രശാന്ത് എൻ എസ് , അനുപമ മേനോൻ , മാത്യു പി. എം എന്നിവരെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.
തുടർന്ന് ഫൗണ്ടർ എയ്ഞ്ചൽ വർഗീസ് ഐമയുടെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും സത്യപ്രതിജ്ഞ ഏറ്റുചൊല്ലി സ്ഥാനമേറ്റു. തുടർന്ന് അസോസിയേഷന്റെ കലാകാരന്മാരുടെ പുരോഗമനത്തിനുവേണ്ടി നിരവധി പ്രൊജക്റ്റുകൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചു .