Kerala

കർക്കിടക വാവിനോടനുബന്ധിച്ച് പിതൃതർപ്പണത്തിനൊരുങ്ങി പാലാ ഇടനാട്ട്കാവ് ഭഗവതി ക്ഷേത്രം

Posted on

 

പാലാ :പിതൃതർപ്പണത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രക്കടവിൽ ഒരുങ്ങുന്നത്. കർക്കടകവാവും പിതൃതർപ്പണവും വിശ്വാസികൾക്ക് ഒഴിച്ചുകൂടാനാവത്തവയാണ്. വാവുബലി കർമങ്ങൾ പൂർവികർക്കുള്ള നമ്മുടെ ആത്മസമർപ്പണവും കൂടിയാണ്. പൂര്‍വികരെ സ്മരിച്ച് ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജം നേടുക എന്നതാണു ബലിതര്‍പ്പണത്തിന്റെ അടിസ്ഥാനതത്വം.

ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കടകവാവ്. ഈ സമയം സൂര്യൻ പിതൃലോകത്തേക്ക് കടക്കുമെന്നും പിതൃയാനത്തിനുള്ള പ്രവേശന കവാടമാണ് കർക്കടകവാവെന്നും വിശ്വാസമുണ്ട്. അതിനാലാണ് സാധാരണ ശ്രാദ്ധത്തിൽ നിന്നും വ്യത്യസ്തമായി തീർത്ഥഘട്ടങ്ങളിൽ ബലിതർപ്പണത്തിനായി ഭക്തർ ഒത്ത് കൂടുന്നത്.

ഈ വർഷത്തെ വാവുബലി ചടങ്ങുകൾ
2024 ആഗസ്റ്റ് 3-ാംതീയതി ശനിയാഴ്ച നടക്കും. പിതൃതർപ്പണ ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 5.30 ന് ക്ഷേത്ര കടവിൽ ആരംഭിക്കും. ക്ഷേത്രക്കടവിലെ ബലിതർപ്പണച്ചടങ്ങുകൾക്ക് ഇടമന ഇല്ലത്ത് ശ്രീ. വാസുദേവൻ നമ്പൂതിരിയും നെടുവേലിൽ ഇല്ലത്ത് ശ്രീ. ശരത്ചന്ദ്രൻ നമ്പൂതിരിയും മുഖ്യകാർമികത്വം വഹിക്കും. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കെല്ലാവർക്കും പ്രഭാത ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

വാവുബലി ദിനത്തിൽ ക്ഷേത്രത്തിൽ നമസ്കാരം, കൂട്ടനമസ്കാരം, തുടങ്ങിയ പിതൃക്കൾക്കായുള്ള വഴിപാടുകളും നടത്താവുന്നതാണ്. ഇവയുൾപ്പെടെ എല്ലാ വഴിപാടുകളും ക്ഷേത്രം നമ്പരിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഫോൺ നമ്പർ : 97440 73740

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version