പാലാ :വയനാട്ടിൽ ഉരുൾപൊട്ടലിലും, മലവെള്ളപ്പാച്ചിലിലും ദുരിതം അനുഭവിക്കുന്ന ആയിരങ്ങളെ സഹായിക്കുന്നതിനായി സുമനസ്സുകളെ ഏകോപിപ്പിച്ച് അവശ്യസാധനങ്ങൾ പാലായിലെ വ്യാപാ രികളിൽ നിന്നും സമാഹരിച്ചു. ഇന്ന് രാവിലെ സംസ്ഥാന സമിതി അംഗം പ്രൊഫ. ബി. വിജയകുമാർ, എൻ.കെ ശശികുമാർ, മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, ന്യൂനപക്ഷ മോർച്ച നേതാക്കളായ സുമിത് ജോർജ്,
റോജൻ ജോർജ്, മണ്ഡലം ഭാരവാഹികളായ അഡ്വ. ജി. അനീഷ് , മുരളീധരൻ നീലൂർ, സ്മിത വിനോദ്, മിനി അനിൽകുമാർ, C N ജയകുമാർ, സുരേഷ്കുമാർ, അജി. കെ.എസ്, മഹേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ അവശ്യ വസ്തുക്കളുടേയും, മരുന്ന്, ശുചീകരണ സാമഗ്രികൾ, വസ്ത്രങ്ങൾ തുടങ്ങിയവ ശേഖരിച്ച് വയനാട്ടിലേയ്ക്ക് അയച്ചു നൽകി.