കോട്ടയം: വയനാട് ദുരന്തത്തിനിരയായ സഹജീവികൾക്കു സ്നേഹത്തിന്റെ സഹായഹസ്തവുമായി കോട്ടയവും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു സഹായം എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവശ്യസാധനങ്ങൾ സംഭരിക്കുന്നതിനായി കോട്ടയം ബസേലിയസ് കോളജിൽ സ്വീകരണകേന്ദ്രം ബുധനാഴ്ച (2024 ജൂലൈ 31) മുതൽ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.
ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ താൽപര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർക്കു കളക്ട്രേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. എല്ലാവരുടെയും സഹായസഹകരണവും ജില്ലാ കളക്ടർ അഭ്യർഥിച്ചു. കളക്ട്രേറ്റ് കൺട്രോൾ റൂം ഫോൺ: 9188610017, 9446562236
ആവശ്യമുള്ള വസ്തുക്കൾ/സാധനങ്ങൾ
* കുട്ടികൾക്ക് പുതിയ വസ്ത്രങ്ങൾ (ഉപയോഗിച്ച/പഴയ വസ്ത്രങ്ങൾ സ്വീകരിക്കില്ല)
* മുതിർന്നവർക്കുള്ള പുതിയ വസ്ത്രങ്ങൾ (ഉപയോഗിച്ച/പഴയ വസ്ത്രങ്ങൾ സ്വീകരിക്കില്ല)
* കമ്പിളി വസ്ത്രങ്ങൾ, പുതപ്പുകൾ
* അടിവസ്ത്രങ്ങൾ
* ടൗവലുകൾ
* ചെരുപ്പുകൾ (വിവിധ അളവിൽ)
* പേസ്റ്റ്, ബ്രഷ്, ടങ് ക്ലീനർ, സോപ്പ്
* മഗ്, ബക്കറ്റ്
* ബെഡ്ഷീറ്റ്, പായ
* സാനറ്ററി പാഡ്സ്
* അരി, പയർ പലവ്യഞ്ജനങ്ങൾ
* വെളിച്ചെണ്ണ