Kerala

ജോസ് ചെമ്പേരി പിള്ള ഗ്രൂപ്പിൽ നിന്നും മാണി ഗ്രൂപ്പിലേക്ക്

കണ്ണൂർ :എല്ലാ കേരളാ കോൺഗ്രസുകളിലും ;പി സി തോമസ് രൂപീകരിച്ച ഐ എഫ് ഡി പി യിലും;സ്വന്തം പാർട്ടിയുണ്ടാക്കിയും പ്രവർത്തിച്ചിട്ടുള്ള ജോസ്  ചെമ്പേരി പിള്ള ഗ്രൂപ്പിൽ നിന്നും രാജിവച്ചു മാണി ഗ്രൂപ്പിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു .ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പിള്ള ഗ്രൂപ്പിൽ നിന്നും രാജിവച്ചിട്ടുള്ളത്.കേരളാ കോൺഗ്രസിലെ എല്ലാ വിഭാഗവുമായി ഇദ്ദേഹം ലയിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് .2016 ലെ തെരെഞ്ഞെടുപ്പിൽ സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കി എൻ ഡി എ യിലെ ഘടക കക്ഷി ആവുകയും .തുടർന്ന് ഇരിക്കൂർ മണ്ഡലത്തുനിൽ മത്സരിക്കാനായി ശ്രമിക്കുകയും ചെയ്തിരുന്നു.

പാലാ മീനച്ചിൽ പഞ്ചായത്തിലെ കാട്ടിൽ  പാറയുള്ള നേതാവിന്റെ മലബാർ സ്വരൂപമാണ് ഇദ്ദേഹം.പ്രസംഗിക്കാൻ വിളിച്ചാൽ പ്രസംഗം തുടങ്ങി അവസാനിപ്പിക്കുമ്പോൾ വിളിച്ച പാർട്ടിക്ക് തന്നെ എതിരായി പ്രസംഗിച്ചു അവസാനിപ്പിക്കുമെന്നാണ് ഇവരെ പറ്റി നാട്ടുകാർ ആക്ഷേപം പറയുന്നത്.മാണി ഗ്രൂപ്പുകാർ പ്രസംഗിക്കാൻ വിളിച്ചാൽ പ്രസംഗം അവസാനിപ്പിക്കുമ്പോൾ പ്രസംഗം മാണി ഗ്രൂപ്പിനെതിരായിരിക്കും .സംഘാടകർ പരാതിപ്പെട്ടാൽ സോറി ഞാനിപ്പോൾ ഏതു പാർട്ടിയിലാ എന്ന് സംഘാടകരോട് തന്നെ ചോദിക്കുകയും ചെയ്യുമെന്ന് നാട്ടുകാർ പറഞ്ഞു.

കേരളാ കോൺഗ്രസ്  (ബി)ൽ നിന്നും രാജി വെച്ച് എൽഡിഎഫിലെ  കേരള കോൺഗ്രസ്സ് എമ്മുമായി സ ഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജോസ് ചെമ്പേരി വാർത്താ സ മ്മേളനത്തിൽ അറിയിച്ചു.

സഹപ്രവർത്തകരും ജില്ലാ മുൻഭാരവാഹികളുമായ പി എസ് ജോസഫ്, കെ കെ ര മേശൻ (തലശ്ശേരി) ജോസ ഫ് കോക്കാട്ട് (പേരാവൂർ )ഷോണി അറക്കൽ (ഇരി ക്കൂർ ) ജോയിച്ചൻ വേലിക്കകത്ത് (ഇരിക്കൂർ) അഡ്വ. ബിനോയ് തോമസ് (തലശ്ശേ രി ) ) വി ശശിധരൻ (കണ്ണൂർ) തോമസ് പി വി (തളിപ്പറ മ്പ്) ജോയിച്ചൻ മണിമല (ഇ രിക്കൂർ) കർഷക യൂണിയൻ ജില്ലാ പ്രസിഡന്ന് പി വി ജോർജ്, യൂത്ത് ഫ്രണ്ട് ജനറൽ സിക്രട്ടറി സായൂജ് പാട്ടത്തിൽ എന്നിവരും രാ ജിവെച്ച് തന്നോടൊപ്പം ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു . പാർട്ടിയുമായുള്ള ലയന പ്രഖ്യാപനം ചെയർമാൻ ജോസ് കെ മാണിയുമായി  ആലോചിച്ച് തീരുമാനിക്കുമെന്നും ജോസ് ചെമ്പേരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top