Kerala

ഇന്ത്യക്ക് 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മനു ഭാകർ – സരബ്‌ജോത് സിങ് സഖ്യം വെങ്കലം :ഒരു ഒളിമ്പിക്‌സിൽ രണ്ടു മെഡലുകൾ നേടുന്ന ആദ്യ താരമായിരിക്കുകയാണ് മനു

പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മനു ഭാകർ – സരബ്‌ജോത് സിങ് സഖ്യം വെങ്കലം സ്വന്തമാക്കി. മെഡൽ പോരാട്ടത്തിൽ ദക്ഷിണ കൊറിയയുടെ വോൻഹോ ലീ- യേ ജിൻ ഓ സഖ്യത്തെ 16-10 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്.

മെഡൽ നേട്ടത്തോടെ മനു ഭാകർ ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തിൽ ഇടംനേടുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഒളിമ്പിക്‌സിൽ രണ്ടു മെഡലുകൾ നേടുന്ന ആദ്യ താരമായിരിക്കുകയാണ് മനു. നേരത്തേ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലും മനു വെങ്കലം നേടിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top