Kerala
നിർമ്മല കോളേജിനെതിരെ സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ
ഇരുട്ടി: പുതിയ സ്വകാര്യ സ്കൂൾ കെട്ടിടത്തിൽ നടത്തിയ ഗണപതി ഹോമം തടഞ്ഞ എസ്എഫ്ഐയും ഡിവൈഎഫ്ഐയും മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിസ്കാരം നടത്തുവാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന് പറയുന്നത് ഇരട്ടത്താപ്പാണന്നും ,മതസ്പർദ്ധ വളർത്തിക്കൊണ്ട് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുവാനുള്ള കുൽസിത നീക്കം അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ നേതൃയോഗവും തെരഞ്ഞെടുപ്പും ഇരുട്ടി മാരാർജി ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂർ ജില്ലയിലെ വന്യമൃഗ അക്രമം തടയുന്നതിനും രൂക്ഷമായ തെരുവുനായ ശല്യം ഒഴിവാക്കുന്നതിനും കാർഷിക വിളകളുടെ വില തകർച്ച പരിഹരിക്കുന്നതിനും കേന്ദ്രസർക്കാരിന് മുന്നിൽ കേരള കോൺഗ്രസ് സമ്മർദ്ദം ചെലുത്തുമെന്നും സജി പറഞ്ഞു.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക് വർക്കിംഗ് ചെയർമാൻ ഡോ:ദിനേശ് അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രൊഫ:ബാലുജി വെള്ളിക്കര, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, ഫൽഗുണൻ മേലേടത്ത് ജോസ് മാലിക്കൽ, ബിനോജ് കെ പി, സണ്ണി നീണ്ടൂർ, ജയപ്രകാശ് കാവുംമ്പയിൽ , സിബി പുളിച്ചമാക്കൽ, മാത്തുക്കുട്ടി പാലക്കൽ, ഷിജോ ചാക്കലമുറി, കാർത്തികേയൻ കെ ജി, പ്രമോദ് കൊട്ടില, ജോസഫ് പി ജെ, രാജപ്പൻ എ കെ, രാജു തോമസ്, സന്തോഷ് പി എം, രാജപ്പൻ എ കെ തുടങ്ങിയവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റായി ഫൽഗുണൻ മേലേടത്തിനേയും, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി സണ്ണി നീണ്ടുരിനെയും, സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ജോസ് മാലിക്കൽ, ജെയിംസ് മാണിശ്ശേരി, ബിനോജ് കെ പി എന്നിവരെയും യോഗം തിരഞ്ഞെടുത്തു.