പാലാ :കഴിഞ്ഞ ദിവസം തെരെഞ്ഞെടുപ്പ് നടന്ന കോട്ടയം ജില്ലയിലെ മേലമ്പാറ സഹകരണ ബാങ്കിൽ സിപിഐ(എം)സഹകരണ മുന്നണിയോട് കൂടുതൽ സീറ്റ് ചോദിച്ചുവെന്ന വാർത്ത വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് സിപി ഐ(എം) തലപ്പലം ലോക്കൽ സെക്രട്ടറി വി കെ മോഹനൻ കോട്ടയം മീഡിയയോട് പറഞ്ഞു .ഒരു കാരണവശാലും വില പേശലിനു സിപിഎം മുതിർന്നിട്ടില്ല പിന്നെങ്ങനെ സീറ്റ് ചോദിക്കുമെന്നും വി കെ മോഹനൻ അഭിപ്രായപ്പെട്ടു.
അതേസമയം കേരളാ കോൺഗ്രസ് (എം)ന്റെ രണ്ടു പേര് തെരഞ്ഞെടുക്കപ്പെട്ടത് പാർട്ടി നിലപാടിന് വിരുദ്ധമായിട്ടാണെന്നു കേരളാ കോൺഗ്രസ് (എം)തലപ്പലം മണ്ഡലം പ്രസിഡണ്ട് സുഭാഷ് വലിയമംഗലം കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടു.ആദ്യം സഹകരണ മുന്നണിക്കാരുമായി ചേർന്ന് മത്സരിക്കാൻ ആഭിമുഖ്യം കാണിച്ചപ്പോൾ സിപിഎം നേതൃത്വം അവരുമായി സഹകരിക്കുന്നില്ല എന്ന നിലപാട് സ്വീകരിക്കുന്ന സ്ഥിതിയിൽ തെരെഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുവാനാണ് കേരളാ കോൺഗ്രസ് സ്വീകരിച്ച നിലപാട് .എന്നാൽ പാർട്ടിയിൽപെട്ട രണ്ടു പേർ സഹകരണ മുന്നണിക്കാരുമായി ചേർന്ന് മത്സരിക്കുവാൻ തീരുമാനിച്ചത് കേരളാ കോൺഗ്രസ് എമ്മിന്റെ തീരുമാനത്തിന് വിരുദ്ധമാണെന്നും ;ഇത് നിർഭാഗ്യകരമാണെന്നും സുഭാഷ് വലിയമംഗലം കൂട്ടിച്ചേർത്തു.