പാലാ: രാമപുരം: കരിങ്കുന്നത്ത് വച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ രാമപുരം സ്വദേശിയായ നിരപ്പത്ത് ബിനു മാത്യുവിൻ്റെ സംസ്ക്കാര ശുശ്രൂഷകൾ നാളെ (29.7.2024, തിങ്കൾ) നടക്കും.
ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ പ്രാർത്ഥനകൾ ആരംഭിച്ച് രാമപുരം സെൻ്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ നടക്കും.പരേതൻ്റെ ഭൗതീക ശരീരം തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിൽ കൊണ്ട് വരുന്നതാണ്.
തൊടുപുഴ സിൽക്സിലെ ജീവനക്കാരനായിരുന്ന ബിനു കട അടച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴി കരിങ്കുന്നം ഭാഗത്ത് വച്ച് അമിത വേഗതയിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലാണെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. പരേ തന് ഭാര്യയും രണ്ട് മക്കളുമുണ്ട്