വി സജീവ് ശാസ്‌താരം
PH . 96563 77700
✒️സജീവ് ശാസ്‌താരം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്
ഫോൺ 96563 77700
📌അശ്വതി: അനുകൂല വാരം , സന്തോഷകരമായ വാർത്തകൾ കേൾക്കും ,ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്, സുഹൃദ് സഹായം ലഭിക്കും.
📌ഭരണി: അധികച്ചെലവുണ്ടാകും മനസ്സിൽ അനാവശ്യചിന്തകൾ , ഗൃഹ സുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും, ബന്ധു ക്കളെ കൊണ്ട് ബുദ്ധിമുട്ടുകൾ.
📌കാർത്തിക: വാരത്തിൻറെ തുടക്കം അനുകൂലമല്ല, യാത്രകൾ വേണ്ടിവരും , ചെവിയുമായി ബന്ധപ്പെട്ട രോഗാരിഷ്ടതകൾ , വാഹനം മാറ്റിവാങ്ങുവാൻ ആലോചന , പ്രണയ ബന്ധങ്ങളിൽ തിരിച്ചടികൾ.
📌രോഹിണി: അനുകൂല ഫലങ്ങൾ അധികരിക്കുന്ന വാരമാണ്, വിവാഹ മാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും. ഇരുചക്ര വാഹനം വാങ്ങും.
📌മകയിരം: വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില് ആര്ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും .
📌തിരുവാതിര : ആരോഗ്യപരമായി അനുകൂലം, . വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ മാറ്റങ്ങൾ, അനാവശ്യമായ മാനസിക സംഘർഷം.
📌പുണർതം: ധനപരമായി വാരം നന്നല്ല, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, വ്യവഹാരങ്ങൾ നടത്തുന്നവർക്ക് വാരം പ്രതികൂലം, യാത്രകൾ വേണ്ടിവരും.
📌പൂയം : വാഹനവിൽപ്പന യിലൂടെ ധനലാഭം ,സുഹൃദ് സഹായം ലഭിക്കും , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും .
📌ആയില്യം: അധിക യാത്രകൾ വേണ്ടിവരും, ആരോഗ്യപരമായി അനുകൂലമല്ല സാമ്പത്തിക പരമായ വിഷമതകൾ അലട്ടും , ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ.
📌മകം:കാര്ഷികരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് നേട്ടം. വാക്കുതര്ക്കം, വ്യവഹാരം എന്നിവയിലേര്പ്പെടാതിരിക്കുവാന് ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കുവാന് യോഗം. സഹോദരങ്ങള്ക്ക് രോഗാരിഷ്ടതയ്ക്ക് സാധ്യത.
📌പൂരം: അവിചാരിത ധനലാഭം. ഭക്ഷണസുഖം ലഭിക്കും. ആരോഗ്യപരമായ വിഷമതകള് ശമിക്കും. മനസില് നിലനിന്നിരുന്ന ആഗ്രഹങ്ങള് ഒന്നൊന്നായി നടപ്പാകും. മാതാവിനോ മാതൃസഹോദരിക്കോ രോഗസാധ്യത.
📌ഉത്രം: അടുത്ത ബന്ധുക്കളില് നിന്നുള്ള സഹായം മനസന്തോഷം തരും. ദമ്പതികൾ തമ്മില് നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും. സ്വന്തം ബിസിനസില്നിന്ന് മികച്ച നേട്ടം.
📌അത്തം: ആയുധം അഗ്നി ഇവയാൽ പരിക്ക് പറ്റുവാൻ സാദ്ധ്യത , ഉദരവിഷമതകള് അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വിഷമിക്കും. മുന്പ് പരിചയമില്ലാത്തവര്ക്ക് സഹായം ചെയ്യേണ്ടിവരും.
📌ചിത്തിര : ഗൃഹോപകരണങ്ങള്ക്ക് കേടുപാടുകള് തുടര്ന്നുള്ള ചെലവുകള്. മേലധികാരികള്, മുതിര്ന്ന സഹപ്രവര്ത്തകര് എന്നിവരില് നിന്നു സഹായം. ബന്ധുജനഗുണം വര്ധിക്കും. കാലാവസ്ഥാജന്യരോഗങ്ങള് പിടിപെടാന് സാധ്യതയുണ്ട്.
📌ചോതി : ധനപുരോഗതി കൈവരിക്കുന്ന വാരമാണ് . ശിരോരോഗവിഷമതകള് ഉണ്ടാകാം. വിദ്യാഭ്യാസപരമായ ഉന്നതവിജയം കൈവരിക്കും. ഇന്റര്വ്യൂ, മത്സരപ്പരീക്ഷകള്, വിദേശയാത്രയ്ക്കുള്ള ശ്രമം എന്നിവയില് വിജയിക്കും.
📌വിശാഖം: ഉത്തരവാദിത്തങ്ങള് വര്ധിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളില് ഏര്പ്പെടുവാന് സാധിക്കും. ബിസിനസില് മികവു പുലര്ത്തും. ഔഷധങ്ങളില് നിന്ന് അലര്ജി പിടിപെടാന് സാധ്യത.
📌അനിഴം:സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്ക്ക് ആശ്വാസം നല്കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില് ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും. സാമ്പത്തിക മായി ചെറിയ വിഷമതകള് നേരിടും.
📌തൃക്കേട്ട: സുഹൃദ് സഹായം ലഭിക്കും , ധനപരമായ വിഷമതകൾ ശമിക്കും, ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അകല്ച്ച കുറയ്ക്കുവാന് സാധിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും.
📌മൂലം: സാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകള് നടത്തുന്നവര്ക്ക് ഒത്തുതീര്പ്പിനുള്ള അവസരം. സ്വപ്രയത്നത്താല് തടസങ്ങള് തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.
📌പൂരാടം: ബന്ധുഗുണം അനുഭവിക്കും ,ഗൃഹനിര്മാണത്തില് പുരോഗതി. സ്വഗൃഹത്തില് നിന്നു വിട്ടുനില്ക്കേണ്ടിവരും. ആഘോഷ ചടങ്ങുകളില് സംബന്ധിക്കും.
📌ഉത്രാടം: ഗൃഹനിര്മാത്തിൽ പുരോഗതി, കാര്ഷികമേഖലയില് നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്സി, ബ്രോക്കര് തൊഴിലില് നിന്ന് ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും.
📌തിരുവോണം: സന്താനങ്ങളെക്കൊണ്ട് മനോവിഷമം, വ്യവഹാരം നടത്തുന്നവര്ക്ക് വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയില് പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടും .
📌അവിട്ടം: സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം, തൊഴില്സ്ഥലത്ത് അംഗീകാരം. വിവാഹാലോചനകള് പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും.
📌ചതയം: കലാരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് അംഗീകാരം. ദീര്ഘയാത്രകള് വേണ്ടിവരും. മനസ്സിൽ നിലനിന്നി രുന്ന അനാവശ്യ വിഷമതകൾ ശമിക്കും , ആരോഗ്യപരമായ വിഷമതകൾ തരണം ചെയ്യും.
📌പൂരുരുട്ടാതി: പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കരുത് , സ്വന്തം പ്രയത്നത്താല് തടസങ്ങള് തരണംചെയ്യും. സര്ക്കാരില് നിന്നോ മറ്റ് ഉന്നതസ്ഥാനങ്ങളില് നിന്നോ ആനുകൂല്യങ്ങള് പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള് വിജയകരമായി പൂര്ത്തിയാക്കും.
📌ഉത്രട്ടാതി: സാമ്പത്തിക വിഷമതകൾ നേരിടും, സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള് നടത്തും. വിവാഹാലോചനകളില് തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടും.
📌രേവതി: കുടുംബത്തില് സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായഅസ്വസ്ഥത ഉടലെടുക്കും. ഉദ്യോഗസ്ഥര്ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും, വ്യവഹാരങ്ങളിൽ തിരിച്ചടികൾ.