പാലാ :സന്മനസ് കൂട്ടായ്മയുടെ കാരുണ്യ പ്രവർത്തനം ഞാൻ നോക്കി കാണുന്നത് മാണിസാറിന്റെ കാരുണ്യാ പദ്ധതിയിലൂടെയാണെന്ന് ജലസേചന മന്ത്രി റോഷി അഗസ്‌റ്റിൻ അഭിപ്രായപ്പെട്ടു.പാലാ സന്മനസ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഡയാലിസിസ് കിറ്റ് വിതരണവും ;വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണവും നിര്ധനർക്കുള്ള അരി വിതരണവും പാലാ സെന്റ് മേരീസ് കോളേജ് ആഡിറ്റോറിയത്തിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ.
ഉമ്മൻചാണ്ടിയും ;കെ എം മാണിസാറും ഒക്കെ കാരുണ്യത്തിന്റെ പന്ഥാവിൽ സഞ്ചരിച്ച മഹത് വ്യക്തികളായിരുന്നു .അവരുടെ കാലടി പാതകളെ പിന്തുടർന്ന് കൊണ്ട് സന്മനസ് കൂട്ടായ്മ ഇവിടെ തെളിച്ചിട്ടുള്ളത് സമൂഹത്തിനെന്നും രജത രേഖയായി തിളങ്ങുന്ന സൽ പ്രവർത്തിയാണെന്നും മന്ത്രി കൂട്ടി ചേർത്തു.മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സജോ പൂവത്താനി; ജോസുകുട്ടി പൂവേലി;സിസ്റ്റർ വനജ എസ് എം എസ് ;ജിഷോ ചന്ദ്രൻകുന്നേൽ ;ബിജോയി ഈറ്റത്തേട്ട് ; സന്മനസ് ജോർജ് ;ഡെയ്‌സി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.