Kerala

കുട്ടി ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങളുമായി വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ

കോട്ടയം :വാകക്കാട് : വിദ്യാർത്ഥികൾ തങ്ങളുടെ നൂതനമായ ആശയങ്ങൾ പ്രാവർത്തികമാക്കി പ്രദർശിപ്പിച്ചപ്പോൾ അത് എല്ലാവർക്കും പുതുമയുള്ള അനുഭവമായി. കുട്ടികൾ തന്നെ തയ്യാറാക്കിയ വിവിധ ഉപകരണങ്ങളും പ്രവർത്തനങ്ങളും എങ്ങനെയാണ് നിർമ്മിച്ചതെന്നും പ്രവർത്തിക്കുന്നതെന്നും കുട്ടികൾ വിശദമായി വിവരിച്ചത് ഏവർക്കും പ്രചോദനമായി.

മാറി മാറി വരുന്ന സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് കുട്ടികളിൽ ശാസ്ത്രാഭിരുചിയും ആത്മവിശ്വാസവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബ് നടത്തിയ എക്സിബിഷൻ – ഇരുഡൈറ്റ് 2.ഓ എന്ന പ്രോഗ്രാമിലാണ് നിരവധി കുട്ടി ശാസ്ത്രജ്ഞന്മാർ തങ്ങളുടെ കൊച്ചുകൊച്ചു കണ്ടുപിടുത്തങ്ങളുമായി എത്തിയത്.

കുട്ടികൾ തന്നെ നിർമ്മിച്ച റോബോട്ടും, എ ഐ ടൂളുകളുടെ ഉപയോഗത്തെ കുട്ടികൾ തന്നെ പരിചയപ്പെടുത്തിയതും ശ്രദ്ധേയമായി. പലതരത്തിലുള്ള വർക്കിംഗ്, സ്റ്റിൽ മോഡലുകളുടെ പ്രദർശനവും ശാസ്ത്ര പരീക്ഷണങ്ങളും വിവിധ എക്സ്പിരിമെന്റൽ ഗെയിമുകളും എക്സിബിഷൻ ആകർഷകമാക്കി.പ്രധാനാധ്യാപിക സി. റ്റെസ്സ്, ജൂബി അഗസ്റ്റിൻ, സോയ തോമസ്, ദീപാ മരിയ, ഷിനു തോമസ്, ജോസഫ് കെ വി, അനു അലക്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top