പൊൻകുന്നം. കാർഗിൽ യുദ്ധവിജയത്തിന്റെ 25 ആം വാർഷികത്തിൽ ഈ യുദ്ധത്തിൽ പങ്കെടുത്ത ചെറുവള്ളി അണ്ടൂർ തെക്കേതിൽ എ ആർ വിജയൻ നായരെ കേരള കോൺഗ്രസ് എം ചിറക്കടവ് മണ്ഡലം കമ്മിറ്റി ആദരിച്ചു.
ഇന്ത്യൻ എയർഫോഴ്സിൽ ജൂനിയർ വാറണ്ട് ഓഫീസർ ആയി വിരമിച്ച എ ആർ വിജയൻ നായരെ കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് പൊന്നാട അണിയിച്ച് ആദരിച്ചു. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് ഷാജി നല്ലേപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാജി പാമ്പൂരി,അഡ്വ സുമേഷ് ആൻഡ്രൂസ്,ആന്റണി മാർട്ടിൻ, ഫിനോ പുതുപ്പറമ്പിൽ, രാഹുൽ ബി.പിള്ള, റിച്ചു സുരേഷ് ,സണ്ണി ഞള്ളിയിൽ, തോമസ് പാട്ടത്തിൽ, ബിനോജ് പി. ജി, ലിജോ കുന്നപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.