Kerala

കേന്ദ്ര ബജറ്റിൽ അങ്കണവാടി ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച്‌ ഹെഡ് പോസ്റ്റോഫീസ് പടിക്കൽ സായാഹ്ന ധർണ നടത്തി

Posted on

മുവാറ്റുപുഴ: കേന്ദ്ര ബജറ്റിൽ അങ്കണവാടി ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ചും ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടും അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ മുവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഹെഡ് പോസ്റ്റോഫീസ് പടിക്കൽ സായാഹ്ന ധർണ നടത്തി.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരള ഖാദി ബോർഡ് അംഗവുമായ കെ.എസ്. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായ ടി.പി. ബീന, മിനി മാത്യു, കെ.എ.ജലജാമണി, കെ.ബി. ശകുന്തള, എം.പി. റിൻസി, വി.ഒ. ഓമന, പി.എൻ. ഉഷ, സി.കെ. സുമഎന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version